തീയതി : 29-02-2024 വ്യാഴം
വര്‍ഷം :ശുഭകൃത് ഉത്തരായനം
മാസം : കുംഭം
തിഥി :കൃഷ്‌ണ പഞ്ചമി
നക്ഷത്രം : ചിത്തിര
അമൃതകാലം :09:38 AM മുതല്‍ 11:07 AM വരെ
വര്‍ജ്യം : 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം : 10:39 AM മുതല്‍ 11:27 AM വരെ & 03:27 PM മുതല്‍ 04:15 PM വരെ
രാഹുകാലം :02:06 PM മുതല്‍ 03:35 PM വരെ
സൂര്യോദയം : 06:39 AM
സൂര്യാസ്‌തമയം : 06:34 PM
ചിങ്ങം: നിങ്ങളുടെ പഴയ സഹപ്രവർത്തകരുമായി ബന്ധം പുതുക്കുന്ന ഒരു ഗംഭീരമായ ദിവസമായിരിക്കും ഇന്ന്. ബന്ധുക്കൾ നിങ്ങളെ സന്ദർശിച്ചേക്കാം. നിങ്ങളുടെ വീട്ടിൽ വളരെ സന്തോഷകരമായ അന്തരീക്ഷമായിരിക്കാം. അതിഥികൾക്കായി നല്ല വിരുന്നൊരുക്കിയേക്കും.
കന്നി: ഒരു പാർട്ടി ആസ്വദിക്കാനിടയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക, വിവേകപൂർവം പണം ചെലവഴിക്കുകയും അതിനെകുറിച്ച് ദുഃഖിക്കാതിരിക്കുകയും വേണം.
തുലാം: ഇന്ന് നല്ല ദിവസമായിരിക്കും. തൊഴിലിടങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കും. ചില അവസരങ്ങളിൽ ഏറ്റവും മികച്ച ആശയം ഉപയോഗിച്ചുകൊണ്ട് പ്രിയപ്പെട്ടവരുടെ പണം നഷ്‌ടപ്പെടുത്താതിരിക്കാൻ നിങ്ങൾക്ക് കഴിയും. മികച്ച തീരുമാനങ്ങളെടുക്കും.
വൃശ്ചികം: ബന്ധങ്ങളാണ് ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. പ്രിയപ്പെട്ടവരെ നിങ്ങൾ എങ്ങനെ പരിഗണിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അവരുമായി തെറ്റിദ്ധാരണകളുണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കണം. എന്നാൽ അവരെ ഒരുതരത്തിലും നിയന്ത്രിക്കാൻ ശ്രമിക്കരുത്.
ധനു: കുട്ടിക്കാലത്തിലേക്ക് പോകാൻ നിങ്ങൾ ഇന്ന് ആഗ്രഹിക്കും. നഗരത്തിലേക്ക് ഒരു ഉല്ലാസയാത്ര സംഘടിപ്പിക്കും. പഴയ സ്നേഹിതനെ കണ്ടുമുട്ടിയേക്കാം.
മകരം:തൊഴിലിടങ്ങളിൽ സഹപ്രവർത്തകർ നിങ്ങളുടെ അഭിവൃദ്ധിയിൽ അസൂയപ്പെടുകയില്ല. അവർ ഹൃദയംഗമമായി നിങ്ങളെ അനുകൂലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. ജോലി മാറാൻ ആഗ്രഹിക്കുന്നവർ ആ ചിന്ത കുറച്ച് സമയത്തേക്ക് മാറ്റി വയ്ക്കുക. ഇത് അതിനു പറ്റിയ സമയമായിരിക്കില്ല.
കുംഭം:വീട്ടിൽ ഒരു സമാധാന അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന് നിങ്ങൾക്ക് കഠിനമായ പരിശ്രമം വേണ്ടിവരും. എന്നാൽ പ്രശ്‌നം കൂടുതൽ വഷളാക്കിക്കൊണ്ട് കുട്ടികൾ നിങ്ങളുടെ ഇടപെടൽ കൂടുതൽ കഠിനമാക്കും. ഇതുകൂടാതെ ചില കുടുംബ പ്രശ്‌നങ്ങളും ഉണ്ടാകാം. എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലെ അസൂയാലുക്കളായ ചിലർ നിലവിലുള്ള പ്രശ്‌നങ്ങൾ വഷളാക്കിയേക്കാം.
മീനം: നിങ്ങൾ അസ്വസ്ഥനോ അസൂയാലുവോ ആകണമെന്നില്ല. ഇന്ന് ആരെങ്കിലും അപവാദം പറഞ്ഞ് നിങ്ങളെ അപകീർത്തിപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ, പ്രകോപനത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി നിങ്ങൾ സംയമനം പാലിക്കുകയും, ജോലിയിൽ വ്യാപൃതനാകുകയും ചെയ്യുക.
മേടം: കുടുംബത്തോടൊപ്പം ഓരോ നിമിഷവും നിങ്ങൾ സന്തോഷിക്കും. പങ്കാളിയുമായി സമയം ചെലവഴിക്കും. സാമ്പത്തികമായി ലാഭമുണ്ടാകും. ഇന്ന് നിങ്ങൾക്ക് സന്തോഷകരമായ ഒരു ദിവസമായിരിക്കും.
ഇടവം: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കും. ശാരീരികമായും മാനസികമായും ആരോഗ്യവാനായിരിക്കും. ഇന്ന് നിങ്ങൾ ആസൂത്രണം ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയകരമായി പൂർത്തിയാക്കാൻ കഴിയും.
മിഥുനം: നിങ്ങൾക്ക് വളരെ താൽപ്പര്യമുള്ള കാര്യങ്ങൾക്കായി സമയം ചെലവഴിക്കാനായിരിക്കും താൽപ്പര്യം. മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾ ശ്രമിക്കുകയും നല്ല രീതിയിൽ അവരോട് പെരുമാറുകയും ചെയ്യും. നിങ്ങളുടെ ജീവകാരുണ്യ മനസ് സമൂഹത്തിൽ ഉന്നതമായ ഒരു സ്ഥാനം നൽകുകയും സ്വാഭിമാനം മെച്ചപ്പെടുത്തുകയും ചെയ്യും.
കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് ഒരു മോശം ദിവസമായേക്കാം. എന്ത് തെറ്റാണ് നിങ്ങൾ ചെയ്‌തതെന്ന് തിരിച്ചറിയാൻ കഴിയാത്ത മാനസികാവസ്ഥയിലായേക്കാം. കുടുംബാംഗങ്ങളുമായി വാക്കുതർക്കത്തിലേർപ്പെടാം. നിങ്ങൾക്ക് പണം നഷ്‌ടപ്പെടാൻ സാധ്യത. അതിനാൽ, ജാഗ്രത പാലിക്കുക. ഇന്ന് സംഭവിക്കുന്നത് എല്ലാം താത്‌കാലികമാണെന്നോർത്ത് മുന്നോട്ടുപോകുക.