തീയതി: 24-02-2025 തിങ്കള്‍
വര്‍ഷം: ശുഭകൃത് ഉത്തരായനം
മാസം: കുംഭം
തിഥി:കൃഷ്‌ണ ഏകാദശി
നക്ഷത്രം:പൂരാടം
അമൃതകാലം: 02:06 PM മുതല്‍ 03:35 PM വരെ
ദുർമുഹൂർത്തം: 01:05 PM മുതല്‍ 01:53 PM വരെ & 03:29 PM മുതല്‍ 04:17 PM വരെ
രാഹുകാലം: 08:10 AM മുതല്‍ 09:39 AM വരെ
സൂര്യോദയം: 06:41 AM
സൂര്യാസ്‌തമയം: 06:33 PM
ചിങ്ങം :ഇന്ന് നിങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് വളരെ താത്‌പര്യമുണ്ടായിരിക്കും. നിങ്ങള്‍ കുടുംബാംഗങ്ങളെയും, വളരെ അടുത്ത സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തി ഒരു ട്രിപ്പോ അല്ലെങ്കില്‍ ഒരു എക്‌സ്കേര്‍ഷനോ പ്ലാന്‍ ചെയ്യും. ക്രിയാത്മകമായ ജോലികളിലേര്‍പ്പെട്ടിരിക്കുന്നവര്‍ പ്രശംസാര്‍ഹമായ വിധത്തില്‍ പ്രവര്‍ത്തിക്കും. വളരെ ഊര്‍ജസ്വലമായ ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു.
കന്നി :ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല. മാനസികവും ശാരീരികവുമായ സമ്മര്‍ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ (വെള്ളത്തിനെ പേടി) നിങ്ങള്‍ക്ക് ഇന്ന് പ്രശ്‌നമായേക്കാം. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. പണച്ചെലവിന് സാധ്യത
തുലാം :ഇന്ന് നിങ്ങള്‍ നിങ്ങളുടെ എതിരാളികളെയും, ശത്രുക്കളെയും നിങ്ങളുടെ ബിസിനസിലെ നേട്ടങ്ങളില്‍ ആഗ്രഹമുള്ളവരാക്കി തീര്‍ക്കും. എന്നാൽ അവര്‍ ഏതുവിധേനയും നിങ്ങളെ തകര്‍ക്കാനും, ആക്ഷേപിക്കാനും ഇടയുള്ളതിനാല്‍ നിങ്ങള്‍ വളരെ സൂക്ഷിക്കണം. അവരെ നേരിടാൻ ശ്രമിക്കുന്നതിനുപകരം, നിങ്ങളുടെ രാഷ്ട്രീയ സ്വാധീനങ്ങൾ വിനിയോഗിക്കാനും, ഉൾക്കാഴ്‌ചയോടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും നിങ്ങൾ ശ്രമിക്കണം.
വൃശ്ചികം :ദിവസം മുഴുവന്‍ കാര്യങ്ങള്‍ സ്‌തംഭനാവസ്ഥയിലായിരിക്കും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തില അസുഖകരമായ സാഹചര്യമുണ്ടാക്കിയേക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളെപ്പറ്റിയും ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കുക. ശാരീരിക പ്രശ്‍നങ്ങള്‍ക്ക് പുറമേ വിഷാദാത്മകതയും ഇന്ന് നിങ്ങളെ ബാധിക്കും. പ്രതികൂലചിന്തകള്‍ ഒഴിവാക്കുകയും അധാർമ്മിക വൃത്തികളില്‍ നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുക. വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ച കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
ധനു :ഇന്ന് നിങ്ങളുടെ കാഴ്‌ചപ്പാടും, മനോഭാവവും വളരെ മാറ്റത്തോടെയാണ് പ്രകടിപ്പിക്കാന്‍ പോകുന്നത്. പ്രത്യേകതയുള്ള വസ്ത്രങ്ങളും, അനുബന്ധ സാമഗ്രികളും, വളരെ വ്യത്യസ്‌തമായ സുഗന്ധ തൈലവും ഒക്കെ കൂടി ഇന്ന് നിങ്ങളുടെ വ്യക്തിത്വത്തിന് വളരെ പുരോഗതിയുണ്ടാകും. ഇന്ന് നിങ്ങളൊരു കാന്തം പോലെയാണ്. നിങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആരാധകരുടെ ഇടയിലൂടെ നിങ്ങള്‍ പ്രൗഢിയോടെ നടക്കും.
മകരം :ഇന്ന് വിവിധ സ്രോതസുകളിലൂടെ പണം നിങ്ങളിലേക്ക് ഒഴുകി വരും. എന്നാല്‍ നിങ്ങളതെല്ലാം ചെലവാക്കിയേക്കാം. ചെലവ് നിയന്ത്രിച്ച് കുറച്ചെങ്കിലും പണം കരുതി വയ്ക്കണം. നിങ്ങളുടെ ക്രിയാത്മകമായ പ്രവൃത്തിപരിചയം മൂലം ജോലിയിലെ എല്ലാ കുറവുകളും ഇന്ന് പരിഹരിക്കും.
കുംഭം :ഒരു വീട് വേണമെന്ന നിങ്ങളുടെ ആഗ്രഹം ഇന്ന് സഫലമാകും. നക്ഷത്രങ്ങള്‍ അനുകൂലമാകയാല്‍ നിങ്ങള്‍ അതിനുവേണ്ടി പരിശ്രമിക്കുകയും അത് നേടിയെടുക്കുകയും വേണം. ദിവസത്തിന്‍റെ അവസാനത്തില്‍ നിങ്ങള്‍ നേടിയതില്‍ നിങ്ങള്‍ക്ക് തൃപ്‌തിയുണ്ടാകും.
മീനം :വളരെ ഗംഭീരമായ ഒരു ദിവസമാണ് ഇന്ന് നിങ്ങളുടെ മുന്‍പിലുള്ളത്. നിങ്ങള്‍ നിങ്ങളുടെ ജോലി തീർക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായതിനാല്‍ നിശ്ചയിച്ചിരിക്കുന്ന തീയതികള്‍ക്ക് വളരെ മുന്‍പ് തന്നെ നിങ്ങളുടെ ജോലിയില്‍ വളരെ മുന്നേറാന്‍ നിങ്ങള്‍ക്ക് സാധിക്കും. വളരെ നാളുകളായി നിങ്ങള്‍ ഒരുക്കം കൂട്ടുന്ന കുടുംബസംഗമം പോലെയുള്ള ചടങ്ങ് ഇന്ന് നടക്കാനിടയുണ്ട്.
മേടം :ചുറ്റുമുള്ളവര്‍ നിങ്ങളെ കാണുമ്പോള്‍ ഒന്നു തലകുനിക്കുന്നതില്‍ നിന്നും ഒന്നു മനസിലാക്കിക്കൊള്ളു, നിങ്ങളുടെ കഠിനാധ്വാനത്തിന് ഒരു ഫലമുണ്ടായി എന്ന്. ഇനി അതു സംഭവിച്ചില്ല എങ്കില്‍, കൂടുതല്‍ ചിട്ടയോടെ ജോലി തുടരൂ. ഏതു വിധത്തിലായാലും തീര്‍ക്കാനൊരുപാട് ജോലിയുണ്ട്.
ഇടവം :ഒരു മേല്‍നോട്ടക്കാരനെന്ന നിലയില്‍ നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ അവിശ്വസനീയമായ രീതിയില്‍ കടത്തിവെട്ടും. പരിചിതമായ ആ സ്വേച്ഛാപരമായ കീഴ്വഴക്കത്തിനുപരി നിങ്ങള്‍ നിങ്ങളുടെ രീതികള്‍ അടിസ്ഥാനപരമായ നേതൃപാടവത്തോടെ ഒരു പുതിയ ശൈലിയില്‍ മെച്ചപ്പെടുത്തും. ഇതുമൂലം നിങ്ങള്‍ക്ക് വിജയമുണ്ടാകുകയും, പ്രതികൂല സാഹചര്യങ്ങള്‍ പോലും നിശ്ചയദാര്‍ഢ്യത്തോടെ കടന്നുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കുകയും ചെയ്യും.
മിഥുനം :ചുറ്റുമുള്ളവര്‍ക്ക് ആവശ്യമായ പ്രോത്സാഹനവും, സഹായങ്ങളും, മാനേജര്‍മാരില്‍ നിന്നും, കുടുംബാംഗങ്ങളില്‍ നിന്നും ലഭിക്കും. ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ അക്കാദമിക്‌സില്‍ നിങ്ങള്‍ നിങ്ങളുടെ തലയില്‍ വരുന്ന ഏത് പ്രശ്‌നത്തെയും ഇന്ന് നിസാരമായി കൈകാര്യം ചെയ്യും. ഈ ഘട്ടം നിങ്ങള്‍ നന്നായി ഉപയോഗപ്പെടുത്തേണ്ടതാണ്.
കര്‍ക്കടകം :ജോലിയിൽ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കും. എല്ലാ പ്രശ്‌നങ്ങളിലും ഇന്ന് യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ നിങ്ങളുടെ മനസ് തയ്യാറായിരിക്കും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും പൂർത്തിയാക്കിയ ശേഷം നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങും.