കേരളം

kerala

ETV Bharat / state

നിങ്ങളുടെ ഇന്ന് (ഫെബ്രുവരി 13 ചൊവ്വ) - രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

Horoscope Today  Horoscope Prediction Today  Astrology  രാശി ഫലം  ദിവസഫലം
Horoscope Prediction Today

By ETV Bharat Kerala Team

Published : Feb 13, 2024, 6:56 AM IST

തീയതി : 13-02-2024 ചൊവ്വ

വര്‍ഷം :ശുഭകൃത് ഉത്തരായനം

മാസം : മകരം

തിഥി :ശുക്ല ചതുര്‍ഥി

നക്ഷത്രം : ഉത്രട്ടാതി

അമൃതകാലം :12:38 PM മുതല്‍ 02:06 PM വരെ

വര്‍ജ്യം : 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം : 9:09 AM മുതല്‍ 9:57 AM വരെയും 12:21 PM മുതല്‍ 01:09 PM വരെ

രാഹുകാലം :03:35 PM മുതല്‍ 05:03 PM വരെ

സൂര്യോദയം : 06:45 AM

സൂര്യാസ്‌തമയം : 06:31 PM

ചിങ്ങം :ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ ചെലവുകൾ വർധിക്കാൻ സാധ്യത കാണുന്നു. നിങ്ങൾ ഇന്ന് പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ ആരോഗ്യപരമായ അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിന് സഹായിക്കും. ഇന്ന് ചില നിഷേധാത്മകമായ ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. അവയിൽ നിന്നും അകന്ന് നിൽക്കാൻ ശ്രമിക്കണം. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്‌നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും.

കന്നി : നിങ്ങൾ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നെങ്കിൽ, ഇന്ന് നല്ല ദിവസമല്ല. നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കുക. അത് ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ അനുവദിക്കും. നിങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരു തര്‍ക്കം അല്ലെങ്കിൽ ഒരു ചർച്ച ഇന്ന് നിങ്ങളെ ദുഃഖിതരാക്കും. ഇന്ന് നിങ്ങളുടെ ഫലങ്ങളിൽ കാര്യമായ ചെലവുകൾ കാണുന്നു.

തുലാം :ഇന്ന് കൃത്യമായി മുൻ ആസൂത്രണം ചെയ്‌തിരിക്കുന്ന ഒരു പരിപാടിയുടെ അജണ്ട പോലെയാണ് കാര്യങ്ങൾ നടക്കുക. വസ്‌ത്രങ്ങൾ വാങ്ങുന്നതിനും, അതുപോലെതന്നെ മാറുന്ന സാഹചര്യങ്ങളനുസരിച്ച് സ്വയം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഷോപ്പിങ് നടത്താൻ നിങ്ങൾ ആവേശപൂർവ്വം പുറത്തു പോകുന്നതായിരിക്കും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ഊർജ്ജം മറ്റുള്ളവരിലേക്ക് പകരുകയും അവ ചുറ്റുപാടുമുള്ള പരിസരങ്ങളെ ഊർജ്ജസ്വലതയോടെ നിലനിർത്തുകയും ചെയ്യും. മനസിനെ ഹഠാദാകർഷിക്കുന്ന പ്രശസ്‌തിയും അംഗീകാരവും, അതുപോലെ തന്നെ നല്ല രുചിയുള്ള വിഭവങ്ങളും ഇന്ന് നിങ്ങൾക്കായി കാത്തിരിക്കുന്നു.

വൃശ്ചികം :ശാരീരികമായും മാനസികമായും ആരോഗ്യമുള്ളതായും ഊർജ്ജസ്വലത ഏറിയതായും നിങ്ങൾക്ക് ഇന്ന് അനുഭവപ്പെടാം. അസുഖങ്ങൾ, അനാരോഗ്യങ്ങൾ എന്നിവ അനുഭവിക്കുന്ന എല്ലാവരെയും സന്തോഷിപ്പിക്കാനുള്ള ഒരു സമയമാണിത്. മെച്ചപ്പെട്ട ആരോഗ്യപുരോഗതിയുടെ വ്യക്തമായ സാധ്യതയെയാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നും നിങ്ങൾക്ക് സഹകരണവും, പിന്തുണയും ലഭിക്കാൻ സാധ്യതയുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് അവയില്‍ വളരെ ഗംഭീരമായ വിജയം കൈവരിക്കാൻ സാധിക്കും.

ധനു :ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങൾക്ക് കുഴപ്പം സൃഷ്‌ടിക്കാൻ സാധ്യത. ഇന്നത്തെ ദിവസം മുഴുവനും നിങ്ങളുടെ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും, ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിങ്ങളുടെ മനസിൽ ഉണ്ടാകും. നിങ്ങളുടെ കോപത്തെ നിരീക്ഷിക്കുന്നതിനും, ബൗദ്ധിക ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുന്നതിനും നിങ്ങളോട് ഉപദേശിക്കുന്നു. എന്നിരുന്നാലും, ഇന്ന് കലയോടും സാഹിത്യത്തോടും നിങ്ങള്‍ ആഭിമുഖ്യം കാണിച്ചേക്കാം.

മകരം :സാധാരണയായി നിങ്ങൾക്കുള്ള ആവേശവും ഊർജ്ജസ്വലതയും ഇന്ന് നിങ്ങൾക്ക് ഉണ്ടാവുകയില്ല. മാത്രമല്ല നിങ്ങൾ ഇന്ന് ശാരീരികവും മാനസികവുമായി ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിലായിരിക്കില്ല. ഇതിന് പിന്നിലുള്ള കാരണം കുടുംബത്തിൽ ഉണ്ടായ ആശയസംഘട്ടനങ്ങൾ ആയിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ പ്രശസ്‌തിയേയോ സാമൂഹിക പദവിയേയോ ഹാനികരമായി ബാധിക്കുന്ന ചില സംഭവങ്ങൾ ആയിരിക്കാം. നിങ്ങൾക്ക് ഇന്ന് സന്തോഷവും ആവേശവും ഇല്ലാത്തതിനാൽ ഇന്നത്തെ ദിവസം നിങ്ങൾക്ക് പൂർണ്ണമായും മുഷിവ്‌ നിറഞ്ഞതായി അനുഭവപ്പെടാം.

കുംഭം : ആശങ്കകളെല്ലാം തന്നെ അകന്ന് പോയതിനാൽ വളരെയധികം ഉല്ലാസവാനും സന്തുഷ്‌ടനുമായി ഇന്ന് നിങ്ങൾക്ക് അനുഭവപ്പെടാം. സുഹൃത്തുക്കളുമായി സന്തോഷം പങ്കിടുന്നതും, നിങ്ങളുടെ സഹോദരങ്ങളുമായി സമയം ചെലവഴിക്കുന്നതും ഈ നിങ്ങളുടെ ദിവസത്തെ മനോഹരമാക്കി മാറ്റും. നിങ്ങൾ സന്തോഷദായകമായ യാത്രകൾ സംഘടിപ്പിക്കുന്നതാണ്. നിങ്ങളുടെ എതിരാളികളെ നിങ്ങൾ പരാജയപ്പെടുത്തുമ്പോഴാണ് നിങ്ങളുടെ സൗഭാഗ്യം തിളങ്ങുന്നതായി നിങ്ങൾക്ക് കാണാനാവുക.

മീനം : നിങ്ങൾ ഇന്ന് മാനസികമായി വളരെ ശാന്തനും, ശാരീരികമായി വളരെ മികച്ച നിലവാരം പുലർത്തുന്നവനുമായിരിക്കാന്‍ സാധ്യതയുണ്ട്. പുതിയ ചുമതലകൾ ഏറ്റെടുക്കാൻ നിങ്ങളുടെ ഉത്സാഹം നിങ്ങളെ പ്രോത്സാഹിപ്പിക്കും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഒരു യാത്ര നടത്താൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ഇന്ന് സാമ്പത്തികനേട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. മതപരമായ പ്രവർത്തനങ്ങൾക്കും തീർഥാടനങ്ങൾക്കും വളരെയധികം പണം ചെലവഴിക്കാൻ സാധ്യത.

മേടം :ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ ഊർജ്ജസ്വലമായിരിക്കും. നിങ്ങൾ വളരെ ഊർജ്ജസ്വലതയോടെ നിങ്ങളുടെ ജോലി ചെയ്യും. ഇന്ന് ഗൃഹാന്തരീക്ഷം വളരെ മികച്ചതായിരിക്കുകയും ധാരാളം സമയം നിങ്ങൾ കുടുംബാംഗങ്ങളുമായി ചെലവഴിക്കുകയും ചെയ്യും. ആത് നിങ്ങൾക്ക് വളരെയേറെ നവോന്മേഷം പ്രദാനം ചെയ്യുന്നതായിരിക്കും. ഒരു സാംസ്‌കാരിക സമ്മേളനത്തിൽ, അല്ലെങ്കിൽ ഒരു കുടുംബസംഗമത്തിൽ പങ്കെടുക്കാനുള്ള സാധ്യത ഇന്നത്തെ ഫലങ്ങൾ കാണിക്കുന്നു.

ഇടവം : ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ മങ്ങിയ ഫലങ്ങളായിരിക്കും പ്രദാനം ചെയ്യുക. ആരോഗ്യപരമായ പ്രശ്‌നങ്ങൾ നിങ്ങൾ ഇന്ന് നേരിടാൻ സാധ്യതയുണ്ട്. അനാരോഗ്യം, അല്ലെങ്കിൽ കണ്ണിനെ ബാധിക്കുന്ന അസുഖങ്ങൾ ഇതെല്ലാം തന്നെ ഇന്നത്തെ ദിവസം നിങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ചെലവുകളെക്കുറിച്ച് ഒരു പുനരവലോകനം നടത്തുക, കാരണം, അവ നിങ്ങളുടെ സമ്പാദ്യത്തെ ഒഴുക്കിക്കളയുന്നതായിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ കഠിനാധ്വാനം വിജയിച്ചേക്കാം. അപകടം ഉണ്ടാകാനുള്ള സാധ്യതകൾ കാണുന്നുവെന്നതിനാല്‍ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം .

മിഥുനം :ഈ ദിവസം നിങ്ങൾക്ക് ധാരാളം അനുകൂല അനുഭവങ്ങൾ ഉണ്ടാകും. വിവാഹം കഴിയാത്തവർക്ക് അനുയോജ്യമായ ഒരു ജീവിതപങ്കാളിയെ ലഭിക്കുന്നതിനുള്ള അവസരം കാണുന്നുണ്ട്. സാമ്പത്തിക ആനുകൂല്യങ്ങൾക്ക് ഒരു നല്ല ദിവസമാണിത്. ഇന്ന് സുഹൃത്തുക്കളെ കാണുന്നതും സന്തുഷ്‌ടമായ അനുഭവങ്ങൾ പരസ്‌പരം കൈമാറുന്നതുമാണ്‌. ഇന്നത്തെ ദിവസം നിങ്ങൾക്ക് കൂടുതൽ ഫലപ്രദമായി അനുഭവപ്പെടും.

കര്‍ക്കടകം :ഇന്ന് നിങ്ങൾ നിങ്ങൾക്ക്‌ അടുപ്പമുള്ളവരുമായി തുല്യമായി ഇടപെടാൻ ശ്രമിക്കും. നിങ്ങളുടെ അർപ്പണബോധത്തിനും, ഭക്തിക്കും, പ്രതിഫലം ലഭിക്കും. നിങ്ങളുടെ ഭാവി മുന്നിൽ കണ്ടുകൊണ്ട്‌ ആത്മവിശ്വാസത്തോടുകൂടി പ്രവൃത്തികൾ മെച്ചപ്പെടുത്തുക.

ABOUT THE AUTHOR

...view details