തിരുവനന്തപുരം :സെർച്ച് കമ്മിറ്റിയിലേക്ക് കേരള സർവകലാശാല പ്രതിനിധിയെ നൽകുമോയെന്നതടക്കം സെനറ്റ് യോഗത്തെ സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു(kerala University). യോഗം ജനാധിപത്യ വിരുദ്ധമായും ചട്ട ലംഘനപരവുമായാണ് നടന്നതെന്ന് കോൺഗ്രസ് പ്രവർത്തകരും ഗവർണറുടെ പ്രതിനിധികളും വിമർശനം ഉയർത്തിയിരുന്നു. യോഗം നിയമ വിരുദ്ധമാണെന്ന് ഇടതുപക്ഷ പ്രതിനിധികളും പറഞ്ഞു(Senate meeting).
അതേസമയം യോഗത്തെ സംബന്ധിച്ച് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ചെയ്‌തത്. ചാൻസലറുടെ അഭാവത്തിലാണ് പ്രോ ചാൻസലർ എന്ന നിലയ്ക്ക് അധ്യക്ഷത വഹിച്ചതെന്നും പ്രക്ഷുബ്‌ധ സാഹചര്യം ആയിരുന്നതുകൊണ്ട് യോഗം തുടരാൻ സാധിച്ചില്ലെന്നും പറഞ്ഞ ശേഷം മന്ത്രി പോവുകയായിരുന്നു(R Bindhu).
ഉന്നത വിദ്യാഭ്യാസ മന്ത്രി പാർട്ടി പ്രവർത്തകയെ പോലെയാണ് യോഗത്തിൽ പെരുമാറിയതെന്നും സാധാരണഗതിയിൽ സര്‍വകലാശാല ചട്ടമനുസരിച്ച് പ്രത്യേക സെനറ്റ് യോഗത്തിൽ പ്രമേയത്തിന് അവസരമില്ലെന്നും ഗവർണറുടെ നോമിനികൾ ആരോപിച്ചു. യോഗത്തിന്‍റെ അജണ്ടയ്‌ക്കെതിരെ പ്രവർത്തിക്കുകയാണ് അവിടെ സംഭവിച്ചത്. തങ്ങളുടെ മൈക്കുകൾ ഓഫാക്കിയ നിലയിലായിരുന്നു. പല അവസരങ്ങളിലും ഇടത് അംഗങ്ങള്‍ മുഷ്‌ടി ചുരുട്ടി തങ്ങൾക്ക് നേരെ വന്നു.