കൊച്ചി:പെരിയാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്നും അതിന് വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പെരിയാർ മലിനീകരണത്തിൽ സമർപ്പിച്ച ഉപഹർജിയിലാണ് കോടതി നിർദേശം.
ഹർജി ഹൈക്കോടതി ജൂൺ മൂന്നിന് വീണ്ടും പരിഗണിക്കും. മത്സ്യങ്ങൾ ചത്തുപൊങ്ങിയ സാഹചര്യത്തിൽ പെരിയാറിൽ മലിനീകരണം നിയന്ത്രിക്കാൻ ഇടപെടൽ വേണമെന്നാവശ്യപ്പെട്ടാണ് ഉപഹർജി. 202O-ലാണ് പെരിയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി എത്തുന്നത്. രാസമാലിന്യം കലർന്നതിനെ തുടർന്നായിരുന്നു പെരിയാറിൽ കഴിഞ്ഞ ആഴ്ച്ച മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത്.