കെന്‍റക്കി(അമേരിക്ക):തന്‍റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇടത് സ്ഥാനാർഥി കെപിഎം മുസ്‌തഫ നൽകിയ ഹർജി ഹൈക്കോടതി തള്ളിയ നടപടിയിൽ സന്തോഷമെന്ന് നജീബ് കാന്തപുരം എംഎൽഎ. ജുഡീഷ്യറിയോട് കൂടുതൽ വിശ്വാസം ഉണ്ടാക്കുന്ന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.
'കോടതി വിധി പെരിന്തൽമണ്ണയിലെ ജനങ്ങളുടെ പ്രാർത്ഥനയുടെ ഫലം': നജീബ് കാന്തപുരം എംഎൽഎ - Najeeb Kanthapuram response - NAJEEB KANTHAPURAM RESPONSE
ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് നജീബ് കാന്തപുരം എംഎല്‍എ. ജുഡീഷ്യറിയോട് കൂടുതല്‍ വിശ്വാസം ഉണ്ടാക്കുന്ന വിധിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Published : Aug 8, 2024, 2:37 PM IST
ജനങ്ങൾക്ക് വേണ്ടി ഊർജസ്വലമായി പ്രവർത്തിക്കും. ഹൈക്കോടതി വിധി പെരിന്തൽമണ്ണയിലെ ജനങ്ങളുടെ പ്രാർത്ഥനയുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. കേസിന്മേലുള്ള വിജയം പ്രവർത്തകർക്ക് സമർപ്പിക്കുന്നു. ലീഗ് നേതാക്കൾ നൽകിയത് വലിയ പിന്തുണയാണെന്നും നജീബ് പറഞ്ഞു. അമേരിക്കയിൽ നടക്കുന്ന ലെജിസ്ലേറ്റീവ് കോൺഫറൻസിൽ പങ്കെടുക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ട നജീബ് കാന്തപുരം എംഎൽഎ അമേരിക്കയിൽ ആണ് നിലവിലുള്ളത്.
Also Read:നജീബ് കാന്തപുരത്തിന് ആശ്വാസം, എംഎൽഎയായി തുടരാം; കെപിഎം മുസ്‌തഫയുടെ ഹര്‍ജി തള്ളി ഹൈക്കോടതി