എറണാകുളം:പി ആൻഡ് ടി കോളനി നിവാസികളെ പുനരധിവസിപ്പിച്ച സർക്കാർ വക ഫ്ലാറ്റ് ചോർന്ന സംഭവത്തിൽ അധികാരികളെ പരിഹസിച്ച് ഹൈക്കോടതി. ഷവർ ബിൽഡിങ് എന്നായിരുന്നു കോടതിയുടെ പരിഹാസരൂപേണയുള്ള പരാമർശം.
പാലാരിവട്ടത്ത് സ്ലാബിനുള്ളിൽ വഴിയാത്രക്കാരിയുടെ കാൽ കുടുങ്ങിയതു പോലെയുള്ള സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കരുതെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. സ്ലാബിനിടയിൽ കാൽ അകപ്പെട്ട സ്‌ത്രീ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൊച്ചി നഗരത്തിലെ നടപ്പാതകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്‌ടർക്ക് ഹൈക്കോടതി നിർദേശം നൽകി.