എറണാകുളം :കൊയിലാണ്ടി ഗുരുദേവ കോളജിൽ പൊലീസിന്‍റെ നിരീക്ഷണം തുടരണമെന്ന് ഹൈക്കോടതി. കോളജ് അധികൃതരുടെ അനുമതി ഇല്ലാതെ പുറത്ത് നിന്നുള്ളവരെ കോളജിൽ പ്രവേശിപ്പിക്കരുത്. അടിയന്തര സാഹചര്യമുണ്ടായാൽ പ്രിൻസിപ്പാളിനും അധ്യാപകർക്കും സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കോളജിൽ ക്ലാസുകൾ പുനരാരംഭിച്ചതായി പ്രിൻസിപ്പാൾ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി. കഴിഞ്ഞയാഴ്‌ച കോളജ് പ്രിൻസിപ്പാളിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചിരുന്നു. ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട തർക്കമായിരുന്നു സംഘർഷത്തിൽ കലാശിച്ചത്.