എറണാകുളം: ബംഗാളി നടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. സംവിധായകനെതിരെ നിലവിൽ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയാണ് സംവിധായകന്‍റെ മുൻകൂർ ജാമ്യ ഹർജി ജസ്റ്റിസ് സി.എസ് ഡയസിന്‍റെ ബഞ്ച് തീർപ്പാക്കിയത്.
പതിനഞ്ച് വർഷത്തിനുശേഷം തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ഗൂഢലക്ഷ്യത്തോടെ എന്നാണ് രഞ്ജിത്തിന്‍റെ വാദം. 2009-ൽ സിനിമ ചർച്ചകൾക്കായി ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തിയതിനു ശേഷം ലൈംഗിക ഉദ്ദേശത്തോടെ അതിക്രമം കാട്ടിയെന്നായിരുന്നു രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പരാതി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും