കേരളം

kerala

ETV Bharat / state

കാറിനുളളിൽ സ്വിമ്മിംഗ് പൂൾ: നേരിട്ട് ഇടപെട്ട് ഹൈക്കോടതി; കര്‍ശന നടപടിക്ക് നിര്‍ദ്ദേശം - HC ON SANJU TECHY CASE - HC ON SANJU TECHY CASE

'ആവേശം' സിനിമ മാതൃകയിൽ കാറിനുളളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയ സംഭവത്തിൽ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കർശന നടപടി വേണമെന്ന് കോടതി സർക്കാരിന് നിർദ്ദേശം നൽകി.

YOUTUBER SANJU TECHY  SANJU TECHY VLOGGER  സഞ്ജു ടെക്കി സ്വിമ്മിങ് പൂൾ കേസ്  സഞ്ജു ടെക്കി കേസിൽ ഇടപെട്ട് കോടതി
- (ETV Bharat)

By ETV Bharat Kerala Team

Published : May 31, 2024, 8:58 PM IST

എറണാകുളം: യൂട്യൂബർ സഞ്ജു ടെക്കി കാറിനുളളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയ സംഭവത്തിൽ നേരിട്ട് ഇടപെട്ട് ഹൈക്കോടതി.
കർശന നടപടി വേണമെന്ന് സർക്കാരിന് കോടതി നി‍ർദ്ദേശം നൽകി. ചട്ടവിരുദ്ധമായി വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന വ്ളോഗർമാർ അടക്കമുളളവർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നി‍ർദ്ദേശിച്ചു.

ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും ആർടിഓമാർക്കുമാണ് കോടതി നി‍ർദ്ദേശം നൽകിയത്. സഞ്ജു ടെക്കിയുടെ കാര്യത്തിൽ സ്വീകരിച്ച നടപടികളും മോട്ടോർ വാഹനവകുപ്പ് അറിയിക്കണം. മറ്റൊരു ഹർജി പരിഗണിക്കവെ മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ജസ്‌റ്റിസ് അനിൽ കെ നരേന്ദ്രൻ, ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിഷയം പരിഗണിച്ചത്.

മോട്ടോർ വാഹന ചട്ടം ലംഘിക്കുന്ന വ്ളോഗർമാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാമെന്നും കോടതി സർക്കാരിനോട് പറഞ്ഞു. രണ്ട് ദിവസം മുൻപാണ് സഞ്ജു ടെക്കി കാറിൽ ആവേശം മോഡൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി യാത്ര നടത്തിയത്. തുടർന്ന് മോട്ടോർ വാഹന വകുപ്പ് സഞ്ജു ടെക്കിക്കും കൂട്ടർക്കുമെതിരെ കേസെടുത്തിരുന്നു.

Also Read:തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണും പട്ടവും പറത്തരുത്; ഉത്തരവിറക്കി പൊലീസ്

ABOUT THE AUTHOR

...view details