കേരളം

kerala

ETV Bharat / state

മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന അവഹേളന പ്രസംഗം; വിമർശനവുമായി ഹൈക്കോടതി

ഭരണഘടനയെ അവഹേളിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിൽ ഹൈക്കോടതി വിമർശനം. പ്രസംഗം പരിശോധിക്കുമ്പോൾ ഭരണഘടനയോട് ബഹുമാന കുറവുളളതായി പ്രഥമദൃഷ്ട്യാ തോന്നാമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ അറിയിച്ചു

സജി ചെറിയാൻ ഭരണഘടന അവഹേളനം  മന്ത്രി സജി ചെറിയാൻ  SAJI CHERIAN CASE  MINISTER SAJI CHERIAN SPEECH CASE
Minister Saji Cherian and kerala highcout (ETV Bharat)

By ETV Bharat Kerala Team

Published : Oct 8, 2024, 4:33 PM IST

എറണാകുളം: മന്ത്രി സജി ചെറിയന്‍റെ ഭരണഘടന അവഹേളന പ്രസംഗത്തിൽ വിമർശനവുമായി ഹൈക്കോടതി. പ്രസംഗം പരിശോധിക്കുമ്പോൾ ഭരണഘടനയോട് ബഹുമാന കുറവുളളതായി പ്രഥമദൃഷ്‌ട്യാ തോന്നാമെന്ന് ജസ്‌റ്റിസ് ബെച്ചു കുര്യൻ പറഞ്ഞു. സജി ചെറിയാനെതിരായ കേസ്‌ഡ യറി ഹാജരാക്കാനും ഹൈക്കോടതി പൊലീസിനോടാവശ്യപ്പെട്ടു.

2022 ലാണ് ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് പറഞ്ഞ് മല്ലപ്പള്ളിയിൽ ഭരണഘടനയെ അവഹേളിച്ച് മന്ത്രി സജി ചെറിയാൻ പ്രസംഗത്തെ കുറിച്ചാണ് ഹൈക്കോടതി വിമർശനം. മന്ത്രി സജി ചെറിയാൻ 2022 ൽ വിവാദ പ്രസംഗം നടത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേ സമയം മന്ത്രിയുടെ പ്രസംഗത്തിൽ ഭരണഘടനയോട് ബഹുമാന കുറവില്ലെന്ന് പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറൽ കോടതിയിൽ മറുപടി നൽകി. പ്രസംഗത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹ‍ർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി വിഷയം വീണ്ടും പരിഗണിക്കാനായി ഈ മാസം 23 ലേക്ക് മാറ്റി. അഭിഭാഷകനായ ബൈജു നോയലാണ് സജി ചെറിയാനനുകൂലമായ പൊലീസിന്‍റെ റഫർ റിപ്പോർട്ട് ചോദ്യം ചെയ്‌തും കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും കോടതിയെ സമീപിച്ചത്.

Also Read : അടിമുടി വീഴ്‌ച!...; മഞ്ചേശ്വരം കോഴക്കേസിലെ വിധി പകർപ്പ് പുറത്ത് - Manjeshwar Election Bribery Case

ABOUT THE AUTHOR

...view details