കേരളം

kerala

ETV Bharat / state

'രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവര്‍ മനുഷ്യത്വത്തിന്‍റെ മഹനീയത'; വയനാട് ഉരുള്‍പൊട്ടല്‍ അനുസ്‌മരിച്ച് ഹൈക്കോടതി - HC CONDOLENCES WAYANAD LANDSLIDE - HC CONDOLENCES WAYANAD LANDSLIDE

വയനാട് ദുരന്തത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരെ അനുസ്‌മരിച്ച് ഹൈക്കോടതി. ദുരന്തം നേരിട്ട ജനങ്ങളുടെ ധീരതയും ദൃഢനിശ്ചയവും പ്രശംസ അര്‍ഹിക്കുന്നു എന്ന് കോടതി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ മനുഷ്യത്വത്തിന്‍റെ മഹനീയതയാണ് കാണിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

KERALA HIGH COURT  WAYANAD LANDSLIDE  വയനാട് ഉരുള്‍പൊട്ടല്‍  ഉരുൾപൊട്ടൽ ഹൈക്കോടതി
KERALA HIGH COURT (ETV Bharat)

By ETV Bharat Kerala Team

Published : Aug 3, 2024, 7:34 AM IST

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരെ ഹൈക്കോടതി അനുസ്‌മരിച്ചു. ആക്‌ടിങ് ചീഫ് ജസ്റ്റിസായ മുഹമ്മദ് മുഷ്ത്താഖിന്‍റെ അധ്യക്ഷതയിൽ ഫുൾ കോർട്ട് കൂടിയാണ് അനുസ്‌മരണ ചടങ്ങ് നടത്തിയത്. ഹൈക്കോടതിയിലെ മുഴുവൻ അഭിഭാഷകരും ചടങ്ങിൽ പങ്കെടുത്തു.

ദുരന്തം നേരിട്ട ജനങ്ങളുടെയും, രക്ഷാപ്രവർത്തകരുടെയും ദൃഢനിശ്ചയവും ധീരതയും പ്രശംസ അർഹിക്കുന്നതായി ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താഖ് പറഞ്ഞു. രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന സംസ്ഥാന-കേന്ദ്ര സർക്കാർ സംവിധാനങ്ങൾ, സൈന്യം തുടങ്ങിയവർ മനുഷ്യത്വത്തിന്‍റെ മഹനീയതയാണ് തങ്ങളുടെ പ്രവർത്തിയിലൂടെ കാണിച്ച് തരുന്നതെന്നും ഹൈക്കോടതി ഫുൾ കോർട്ട് റെഫറൻസ് ചൂണ്ടിക്കാട്ടി.

അഡ്വക്കേറ്റ് ജനറൽ, കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ്, തുടങ്ങിയവര്‍ സംസാരിച്ചു. 300ല്‍ അധികം പേർ മരിച്ച ദുരന്തത്തിൽ രക്ഷാപ്രവർത്തനം നിലവിൽ തുടരുകയാണ്.

Also Read:വയനാട് ദുരന്തം: റഡാര്‍ സിഗ്‌നല്‍ ലഭിച്ചിടത്ത് മണ്ണിനടിയില്‍ മനുഷ്യ സാന്നിധ്യമില്ല; തെരച്ചില്‍ വിഫലം

ABOUT THE AUTHOR

...view details