തൃശൂർ:തമിഴ്‌നാട് വാൽപ്പാറയിൽ പോസ്റ്റോഫിസ് തകർത്ത് കാട്ടാനക്കൂട്ടം. സിംഗോണ എസ്റ്റേറ്റ് ഭാഗത്തെ പോസ്റ്റ് ഓഫിസാണ് കൂട്ടമായെത്തിയ കാട്ടാനകൾ തകർത്തത്. കെട്ടിടത്തിൻ്റെ ജനലും വാതിലും ഭിത്തിയും തകർത്ത് തപാൽ ഓഫിസിന് കേടുപാടുകൾ വരുത്തി.
വാൽപ്പാറയിൽ പോസ്റ്റോഫിസ് തകർത്ത് കാട്ടാനക്കൂട്ടം; ആളപായമില്ല - WILD ELEPHANT ATTACK VALPARAI
കൂട്ടമായെത്തിയ ഒൻപത് കാട്ടാനകളാണ് പോസ്റ്റോഫിസ് തകർത്തത്.
Published : Jan 7, 2025, 10:01 PM IST
കഴിഞ്ഞ ദിവസം രാത്രി ഒരു മണിയ്ക്കാണ് സംഭവം. വാൽപ്പാറയ്ക്ക് സമീപം സിംഗോണ എസ്റ്റേറ്റ് ഭാഗത്ത് 9 കാട്ടാനകളെത്തുകയും കെട്ടിടത്തിൻ്റെ ജനൽ, വാതിലിൻ്റെ ഭിത്തി എന്നിവ തകർക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ മാനാമ്പള്ളി വനപാലകർ ആനകളെ വനമേഖലയിലേക്ക് തുരത്തി.
വാൽപ്പാറ കേരള - തമിഴ്‌നാട് മേഖലയിൽ കാട്ടാന ശല്യം വർധിക്കുന്നുവെന്ന് പരാതികളുയർന്നിരുന്നു. കാട്ടാനകളുടെ ശല്യം വർധിക്കുന്നതിനാൽ ജനങ്ങൾ ഭീതിയിലാണെന്നും കാട്ടാനകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാനുള്ള നടപടികളെടുക്കാൻ വനംവകുപ്പ് തയ്യാറാവണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.
Also Read:ബൈക്ക് യാത്രികർക്ക് നേരെ കാട്ടാനയുടെ ആക്രമണം; അത്ഭുതകരമായി രക്ഷപ്പെട്ട് സഹോദരങ്ങൾ, വീഡിയോ കാണാം