തിരുവനന്തപുരം:മലയാള സിനിമയില്‍ അവസരം ലഭിക്കാന്‍ കാസ്റ്റിങ് കൗച്ച് എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ലൈംഗിക ചൂഷണം നടിമാര്‍ നേരിടേണ്ടി വരുന്നുവെന്ന ഗുരുതര വെളിപ്പെടുത്തല്‍ ഉള്‍പ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സാംസ്‌കാരിക വകുപ്പ് പുറത്ത് വിട്ടു.
റിപ്പോർട്ടിനെതിരെയുള്ള നടി രഞ്ജിനിയുടെ തടസ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്ത് വന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ റിപ്പോർട്ടിലില്ല. 233 പേജുകളുളള റിപ്പോർട്ടാണ് പുറത്ത് വന്നത്.
2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചതിന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. റിപ്പോര്‍ട്ട് തേടി വിവരാവകാശ കമ്മിഷനെ സമീപിച്ച മാധ്യമ പ്രവര്‍ത്തകര്‍ അടക്കം അഞ്ച് പേര്‍ക്കാണ് റിപ്പോര്‍ട്ടിൻ്റെ പകര്‍പ്പ് ലഭിച്ചത്.
റിപ്പോര്‍ട്ടിലെ സുപ്രധാന കണ്ടെത്തലുകള്‍
- ലൈംഗികമായി വഴങ്ങാത്ത നടിമാര്‍ക്ക് അവസരമില്ല
- അവസരത്തിന് നടിമാര്‍ അഡ്‌ജസ്റ്റ് ചെയ്യണം
- പീഡിപ്പിക്കുന്നവരില്‍ പ്രമുഖ നടന്മാരും, നിര്‍മാതാക്കളും, സംവിധായകരും
- അടിമുടി പുരുഷാധിപത്യം
- വഴങ്ങാത്ത നടിമാര്‍ക്ക് ശിക്ഷയായി റിപ്പീറ്റ് ഷോട്ടുകള്‍ നല്‍കുന്നു, 17 തവണ വരെ ഇത്തരത്തില്‍ റിപ്പീറ്റ് ഷോട്ട് നല്‍കിയെന്ന് ചില നടികള്‍ മൊഴി നല്‍കി
- നടിമാര്‍ വഴങ്ങുന്നവരാണെന്ന് പുരുഷ നടന്മാര്‍ക്ക് പൊതുവേ വിചാരം
- സുപ്രധാന വേഷത്തില്‍ ചെറുപ്പക്കാരായ നടികള്‍ മാത്രം
- സഹകരിക്കാന്‍ തയ്യാറായാല്‍ അറിയപ്പെടും, ഇല്ലെങ്കില്‍ പുറത്താകും
- പരാതിപ്പെട്ടാല്‍ സ്വന്തം ജീവനും കുടുംബാംഗങ്ങള്‍ക്കും ഭീഷണി
- മലയാള സിനിമ നിയന്ത്രിക്കുന്നത് ക്രിമിനലുകള്‍
- സിനിമ രംഗത്തിന് പുറമേ നിന്ന് കാണുന്ന തിളക്കമില്ല, തിളക്കം പുറമേ മാത്രം
- സഹകരിക്കാന്‍ തയ്യാറാകുന്ന നടികള്‍ അറിയപ്പെടുന്നത് കോഡ് പേരുകളില്‍
- പരാതിപ്പെടാന്‍ നടിമാര്‍ക്ക് ഭയം
- നടിമാരുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതെന്ന് കമ്മീഷന്‍
- ഇത്രയധികം ചൂഷണം നേരിടുന്നുണ്ടോയെന്ന് കമ്മീഷനെ അത്ഭുതപ്പെടുത്തി
- പീഡനത്തിനെതിരെ പൊലീസിനെ സമീപിക്കാത്തത് ഭയം കൊണ്ടെന്ന് മൊഴി
Also Read:ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും; നടി രഞ്ജിനിയുടെ അപ്പീൽ തള്ളി ഹൈക്കോടതി