എറണാകുളം:ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്നാവശ്യപ്പെട്ടുള്ള നടി രഞ്ജിനിയുടെ അപ്പീൽ ഹൈക്കോടതി തള്ളി. ഹർജിക്കാരിക്ക് വേണമെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ചലച്ചിത്ര നിർമാതാവ് സജിമോൻ പാറയിലിന്‍റെ അപ്പീൽ ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഹേമ കമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകിയപ്പോൾ തന്നെ രഹസ്യമായി സൂക്ഷിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. റിപ്പോർട്ട് പുറത്തുവിടുന്നത് എങ്ങനെയായിരിക്കുമെന്നതിൽ ആശങ്കയുണ്ട്. അതിനാൽ റിപ്പോർട്ട് പുറത്തുവിടണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം.