കോട്ടയം :കനത്ത മഴയിൽ റോഡ് അരികിൽ നിന്ന മരം കടപുഴകി ആറ്റിലേക്ക് പതിച്ചു. കോട്ടയം കുമരകം റോഡിൽ താഴത്തങ്ങാടി ഭാഗത്ത് മീനച്ചിലാറിൻ്റെ തീരത്ത് നിന്ന മാവാണ് ആറ്റിലേക്ക് കടപുഴകി വീണത്. വൻ മരം കടപുഴകി വീണതിനെത്തുടർന്ന് റോഡ് തകർന്നു.
കനത്ത മഴ; റോഡരികിൽ നിന്ന മരം കടപുഴകി ആറ്റില്‍ പതിച്ചു - Heavy rain in Kottayam - HEAVY RAIN IN KOTTAYAM
മരം കടപുഴകി വീണതിനെ തുടർന്ന് റോഡ് തകരുകയും ഗതാഗതം തടസപ്പെടുകയും ചെയ്‌തു.
TREE BROKE DOWN AND FELL ON RIVER (ETV Bharat)
Published : Jun 27, 2024, 8:32 AM IST
സംഭവത്തെ തുടർന്ന് കോട്ടയം കുമരകം റോഡിൽ വിള്ളൽ ഉണ്ടായി. ഇതോടെ ആറ്റിലേക്ക് മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. കോട്ടയം വെസ്‌റ്റ് പൊലീസ് സ്ഥലത്തെത്തി ഈ വഴിയുള്ള ഗതാഗതം ഭാഗീകമായി നിരോധിക്കാനുള്ള നടപടികൾ സ്വീകരിച്ചു.
ALSO READ :നേര്യമംഗലത്ത് കാറിനും ബസിനും മുകളിലേക്ക് മരം വീണു, ഒരാള്‍ മരിച്ചു