പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്നു. പന്തളത്ത് വീട് തകർന്നു വീണു. അപകട സമയം വീട്ടിലുണ്ടായിരുന്ന വയോധികയും മകനും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പത്തനംതിട്ടയില്‍ കനത്ത മഴ, വീട് തകർന്ന് വീണു; ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ - HEAVY RAIN IN PATHANAMTHITTA - HEAVY RAIN IN PATHANAMTHITTA
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
Published : Jun 28, 2024, 6:53 AM IST
കടയ്ക്കാട് തോന്നല്ലൂർ പള്ളികിഴക്കേതില്‍ ഐഷാ ബീവിയുടെ വീടാണ് ശക്തമായ മഴയില്‍ തകർന്നത്. ഐഷാ ബീവി മറ്റൊരു മുറിയിലേക്ക് മാറിയ ഉടൻ വീടിന്‍റെ ചുമരിടിഞ്ഞ് ഐഷാ ബീവി കിടക്കാറുള്ള കട്ടിലിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യമുള്ള ഇവരുടെ മകനും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു.
തലനാരിഴയ്ക്കാണ് ഇരുവരും അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. റവന്യു, നഗരസഭ അധികൃതരെത്തി കുടുംബത്തെ ഇവിടെ നിന്നും മാറ്റി. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ നിലവിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 28 കുടുംബങ്ങളിൽ നിന്നുള്ള 164 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചു.