തിരുവനന്തപുരം: കനത്ത മഴയും കാറ്റും വൈദ്യുതി തടസവും കാരണം തിരുവനന്തപുരത്തെ മലയോര വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയിലേക്ക് പ്രവേശനം നിരോധിച്ചു. ഇന്ന് മുതലാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ അറിയിച്ചു. തിരുവനന്തപുരത്തിന്‍റെ മലയോര മേഖലകളിലൂടെയുള്ള ഗതാഗതം പരമാവധി ഒഴിവാക്കണമെന്ന് ജില്ല ഭരണകൂടവും അറിയിച്ചിട്ടുണ്ട്.
അതേസമയം കനത്ത മഴയാണ് സംസ്ഥാനത്ത് പലയിടത്തായി റിപ്പോർട്ട് ചെയ്യുന്നത്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് (ജൂലൈ 17) ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.