എറണാകുളം :എസ്‌പി സുജിത് ദാസ് ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പൊന്നാനി സ്വദേശിനിയുടെ പരാതിയിൽ 10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാൻ മജിസ്ട്രേറ്റിന് നിർദേശം. വീട്ടമ്മ നൽകിയ പരാതി തീർപ്പാക്കിക്കൊണ്ട് ഹൈക്കോടതിയുടേതാണ് നടപടി. പീഡന ആരോപണത്തിൽ മജിസ്ട്രേറ്റ് കോടതിയിലടക്കം പരാതി നൽകിയിട്ടും കേസ് എടുത്തിട്ടില്ലെന്നായിരുന്നു ഹർജിയിൽ വീട്ടമ്മയുടെ ആക്ഷേപം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എസ്‌പി സുജിത് ദാസ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതി, കളളമെന്ന് സർക്കാർ ഹൈക്കോടതിയിൽ നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു. പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ല, പരാതിക്കാരിയുടെ മൊഴികൾ പരസ്‌പര വിരുദ്ധമാണ്. വ്യാജ പരാതിയിൽ കേസെടുത്താൽ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും സർക്കാർ അറിയിച്ചിരുന്നു.
2022ൽ വീട്ടിലെ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പരാതിയുമായി സമീപിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ പൊന്നാനി എസ്‌എച്ച്ഒ, ഡിവൈഎസ്‌പി ബെന്നി, മലപ്പുറം എസ്‌പി ആയിരുന്ന സുജിത് ദാസ് അടക്കമുള്ളവർ ബലാത്സംഗം ചെയ്‌തതായിട്ടായിരുന്നു ആരോപണം. എസ്‌എച്ച്‌ഒ പീഡിപ്പിച്ചെന്ന പരാതിയുമായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴായിരുന്നു സുജിത് ദാസടക്കം ബലാത്സംഗം ചെയ്‌തതെന്നും വീട്ടമ്മ ആരോപണം ഉന്നയിച്ചിരുന്നു.
Also Read: വയനാട് ദുരന്തബാധിതരുടെ പുനരധിവാസം: പ്രത്യേക ഫണ്ട് പരിഗണനയിലെന്ന് കേന്ദ്രം