കേരളം

kerala

ETV Bharat / state

പങ്കാളി ഭർത്താവല്ല, ലിവിങ് ടുഗതർ ബന്ധങ്ങളില്‍ ഗാർഹിക പീഡനത്തിന് കേസെടുക്കാനാവില്ല: ഹൈക്കോടതി - HC Verdict On Living Relationships

എറണാകുളം സ്വദേശിയ്ക്ക് എതിരെ മാനസികമായും ശാരീരികവുമായി ഉപദ്രവിച്ചുവെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയാണ് കോടതി റദ്ദാക്കിയത്. ഇരുവരും വിവാഹിതരല്ലാത്തതിനാല്‍ പങ്കാളിയെ ഭര്‍ത്താവായി കാണാനാകില്ല. അതുകൊണ്ട് കേസ് ഗാർഹിക പീഡനത്തിന് കീഴില്‍ വരില്ലന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

VIOLENCE IN LIVING RELATIONSHIPS  DOMESTIC VIOLENCE CASE  ഗാർഹിക പീഡനം  ലിവിങ് ടുഗതർ ബന്ധങ്ങള്‍
Kerala High Court On Live - In Relationship (ETV Bharat)

By ETV Bharat Kerala Team

Published : Jul 11, 2024, 5:21 PM IST

എറണാകുളം :ലിവിങ് ടുഗതർ ബന്ധങ്ങളിൽ പങ്കാളിയിൽ നിന്നുണ്ടാകുന്ന മാനസിക - ശാരീരിക പീഡനം ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരുന്നതല്ലെന്ന് ഹൈക്കോടതി. പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമെ ഭർത്താവാകു എന്നും കോടതി വ്യക്തമാക്കി.

ലിവിങ് ടുഗതർ ബന്ധങ്ങളിൽ പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശാരീരിക - മാനസിക പീഡനം ഉണ്ടായാൽ ഗാ‍ർഹിക പീഡനത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തി കേസ് എടുക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്‌ത ഗാർഹിക പീഡ‍നക്കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.

2023 മാർച്ച് മുതൽ ഓഗസ്റ്റ് വരെ യുവതിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നായിരുന്നു ഹർജിക്കാരനെതിരായ കേസ്. എന്നാൽ യുവതിയുമായി ഒരുമിച്ച് താമസിച്ചിരുന്നുവെന്ന് മാത്രമാണെന്നും നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ ഗാർഹിക പീഡനമായി കണക്കാക്കാനാകില്ലെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം.

നിയമപരമായി വിവാഹം കഴിക്കുമ്പോൾ മാത്രമെ പങ്കാളി ഭർത്താവായി മാറുന്നുള്ളൂ. പങ്കാളി ഒരിക്കലും ഗാർഹിക പീഡനത്തിന്‍റെ പരിധിയിലെ ഭർത്താവെന്ന കണക്കിലേക്ക് വരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read:പതിനൊന്നുകാരന് ലൈംഗിക പീഡനം; പ്രതിയ്ക്ക് 65 വര്‍ഷം കഠിനതടവും പിഴയും

ABOUT THE AUTHOR

...view details