കേരളം

kerala

ETV Bharat / state

സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്‌തതിന്‍റെ ദൃശ്യങ്ങൾ സൂക്ഷിച്ചു വയ്ക്കണം; മാസപ്പടി കേസില്‍ ഹൈക്കോടതി - Masappadi Case - MASAPPADI CASE

ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജി ജൂൺ 21 ലേക്ക് മാറ്റി

HC TO PRESERVE CCTV FOOTAGE  INTERROGATION OF CMRL EMPLOYEES  HIGH COURT IN MASAPPADI CASE  മാസപ്പടി കേസില്‍ ഹൈക്കോടതി
HIGH COURT IN MASAPPADI CASE (Etv Bharat)

By ETV Bharat Kerala Team

Published : Jun 7, 2024, 9:31 PM IST

എറണാകുളം: മാസപ്പടി കേസിൽ സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്‌തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചു വയ്ക്കണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലൂടെ ഇഡിയ്ക്കാണ് കോടതി നിർദേശം നൽകിയത്. ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ജൂൺ 21 ലേക്ക് മാറ്റി.

ഹർജിയിൽ തീരുമാനമുണ്ടാകും വരെ ഹർജിക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. ഹർജിയിൽ കഴിഞ്ഞയാഴ്‌ച്ച എൻഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അപകടമാണെന്നും ഹർജി തള്ളണമെന്നുമാണ് എൻഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റ് മറുപടി സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിച്ചത്.

ഇസിഐആർ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെടാനാകില്ല, ഇസിഐആർ രജിസ്‌റ്റർ ചെയ്‌തതു കൊണ്ട് ആരും കുറ്റക്കാരനാകുന്നില്ലെന്നും ഇഡി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന സിഎംആർഎൽ കമ്പനിയുടെ വാദം ശരിയല്ല. 2019 ലെ ആദായ നികുതി റെയ്‌ഡിൽ 133 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയിരുന്നു. രാഷ്‌ട്രീയ നേതാക്കൾക്ക് അടക്കം പണം നൽകിയെന്ന് സിഎംആർഎൽ എംഡിയും സിഎഫ്ഒയും മറ്റ് ഏജൻസികളോട് സമ്മതിച്ചിട്ടുണ്ട്.

വീണാ വിജയന്‍റെ എക്‌സാലോജികിന് 1.72 കോടി നൽകിയതും വിവിധ അന്വേഷണങ്ങളിൽ വെളിപ്പെട്ടിരുന്നുവെന്നും ഇഡിയുടെ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. സിഎംആർഎൽ - എക്‌സലോജിക് സാമ്പത്തിക ഇടപാടിൽ പൊലീസിനു കേസെടുക്കാമെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

ALSO READ:സിഎംആർഎൽ - എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ പൊലീസിന് കേസെടുക്കാം; ഇസിഐആര്‍ റദ്ദാക്കാനാകില്ലെന്നും ഇഡി

ABOUT THE AUTHOR

...view details