കേരളം

kerala

ETV Bharat / state

എടവണ്ണയിൽ വീണ്ടും കുഴൽപണ വേട്ട; ബൈക്കിൽ കടത്താൻ ശ്രമിച്ചത് 35 ലക്ഷം

നിലമ്പൂർ എടവണ്ണയിൽ ബൈക്കിൽ കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. പണം സൂക്ഷിച്ചിരുന്നത് 500 രൂപയുടെ കെട്ടുകളാക്കി.

Hawala Money Ceased from Edavanna  Hawala  കുഴൽപണം  ഹവാല  മലപ്പുറം
Hawala Money Ceased from Edavanna

By ETV Bharat Kerala Team

Published : Feb 20, 2024, 10:27 PM IST

എടവണ്ണയിൽ വീണ്ടും കുഴൽപണ വേട്ട

മലപ്പുറം: നിലമ്പൂർ എടവണ്ണയിൽ വീണ്ടും കുഴൽപണ വേട്ട. ബൈക്കിൽ കടത്താൻ ശ്രമിച്ച കുഴൽപ്പണവുമായി ഒരാൾ അറസ്‌റ്റിലായി. വള്ളുവമ്പ്രം സ്വദേശി മുക്കിൽ ഷിഹാബുദീൻ (46) എന്നയാളിൽ നിന്നാണ് മതിയായ രേഖകളില്ലാതെ 35,10,500 രൂപ പിടികൂടിയത് (35 Lakh Hawala Money Ceased from Edavanna).

ജില്ല പൊലീസ് മേധാവി എസ്‌ ശശിധരൻ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചത്. നിലമ്പൂർ ഡിവൈഎസ്‌പി പി എൽ ഷൈജുവിൻ്റെ നിർദ്ദേശ പ്രകാരം എടവണ്ണ പൊലീസ് ഇൻസ്പെക്‌ടർ ഇ ബാബുവിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എടവണ്ണ പൊലീസിനൊപ്പം ജില്ല പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും എടവണ്ണ ടൗണിൽ നടത്തിയ പരിശോധനയുടെ ഭാഗമായി.

ബൈക്കിൻ്റെ സൈഡ് ബാഗിലും ടാങ്ക് കവറിലുമായി 500 രൂപയുടെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കും. ഇതിനുശേഷം ആദായ നികുതി വകുപ്പിനും ഇഡിക്കും റിപ്പോർട്ട് നൽകും.

ABOUT THE AUTHOR

...view details