തൃശൂർ :ഗുരുവായൂർ ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ മേൽശാന്തി മാറ്റം ഇന്ന്. പുതിയ മേൽശാന്തിയായി പുതുമന ശ്രീജിത്ത് നമ്പൂതിരി ഇന്ന് രാത്രി ചുമതലയേൽക്കും. പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി അത്താഴപൂജ കഴിഞ്ഞ് അധികാര ചിഹ്നമായ താക്കോൽക്കൂട്ടം വെള്ളിക്കുടത്തിൽ നിക്ഷേപിച്ച് സ്ഥാനം ഒഴിയും.
പുതുമന ശ്രീജിത്ത് നമ്പൂതിരി പുതിയ ഗുരുവായൂർ മേൽശാന്തി; ഇന്ന് ചുമതലയേൽക്കും - Guruvayur Temple Melshanthi - GURUVAYUR TEMPLE MELSHANTHI
ഗുരുവയൂരിൽ ഇന്ന് പുതിയ മേൽശാന്തി ചുമതലയേൽക്കും. പുതുമന ശ്രീജിത്ത് നമ്പൂതിരിയാണ് ചുമതലയേൽക്കുന്നത്. ഇന്ന് രാത്രിയാണ് താക്കോൽ നൽകുക.
Puthumana Sreejith Namboodiri (ETV Bharat)
Published : Sep 30, 2024, 12:30 PM IST
ശേഷം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആ താക്കോൽ പുതിയ മേൽശാന്തിയെ ഏല്‍പിക്കും. മേൽശാന്തി മാറ്റമായതിനാൽ ഇന്ന് ക്ഷേത്രത്തിൽ രാത്രി വിളക്ക് എഴുന്നള്ളിപ്പ് ഉണ്ടാകില്ല. പുതിയ മേൽശാന്തി ഇന്ന് മുതൽ 6 മാസക്കാലം ക്ഷേത്രത്തിൽ തന്നെ താമസിച്ച് പുറപ്പെടാ ശാന്തിയായി പൂജകൾ ചെയ്യും.