കോട്ടയം:ചങ്ങനാശേരിയിൽ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് അതിഥി തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി ജിതന്ദർ (29) ആണ് മരിച്ചത്. കൂടെ ജോലി ചെയ്‌തിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിൻ നാഥ് എന്നിവർക്ക് ഗുരുതരമായ പരിക്കേറ്റു.
കാക്കാംതോട് പുതുപ്പറമ്പിൽ പി സി ജയിംസിൻ്റെ വീട് പൊളിച്ചു നീക്കുന്നതിനിടെയാണ് ഇന്നലെ (മെയ് 4) വൈകിട്ട് അഞ്ചുമണിയോടെ അപകടം നടന്നത്. പൊളിച്ചുനീക്കുന്നതിനിടെ കോൺക്രീറ്റ് ബീം തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.