കേരളം

kerala

ETV Bharat / state

താമസക്കാരില്ല; ജനല്‍ ചില്ലുകളും ടൈലുകളും തകര്‍ന്നു: ജിഎസ്‌ടി വകുപ്പിന്‍റെ ക്വാർട്ടേഴ്‌സുകള്‍ നാശത്തിലേക്ക് - GST DEPARTMENT QUARTERS IDUKKI

ഇടുക്കിയിലെ ജിഎസ്‌ടി വകുപ്പിന്‍റെ ക്വാർട്ടേഴ്‌സുകളില്‍ വര്‍ഷങ്ങളായി താമസക്കാരില്ല. 15 ക്വാർട്ടേഴ്‌സുകളാണ് ആള്‍താമസമില്ലാതെ നശിക്കുന്നത്. മറ്റ് വകുപ്പുകൾക്ക് കെട്ടിടം വിട്ട് നല്‍കണമെന്ന് ആവശ്യം ശക്തം.

GST DEPARTMENT QUARTERS IN IDUKKI  ജിഎസ്‌ടി വകുപ്പ് ക്വാർട്ടേഴ്‌സ്  ഇടുക്കി ജിഎസ്‌ടി ക്വാർട്ടേഴ്‌സ്  No Occupants In GST Quarters
GST Department's Quarters (ETV Bharat)

By ETV Bharat Kerala Team

Published : Jun 19, 2024, 6:52 PM IST

ജിഎസ്‌ടി വകുപ്പിന്‍റെ ക്വാർട്ടേഴ്‌സുകള്‍ (ETV Bharat)

ഇടുക്കി: നെടുങ്കണ്ടത്തെ ജിഎസ്‌ടി വകുപ്പിന്‍റെ ക്വാർട്ടേഴ്‌സുകൾ നാശത്തിന്‍റെ വക്കില്‍. കോടികൾ മുടക്കി നിർമിച്ച താലൂക്ക് ആശുപത്രിക്ക് സമീപമുളള ക്വാര്‍ട്ടേഴ്‌സുകളാണ് താമസക്കാരില്ലാതെ നശിക്കുന്നത്. 15 ക്വാര്‍ട്ടേഴ്‌സുകളിലാണ് നിലവില്‍ ആള്‍ താമസമില്ലാത്തത്.

കിടപ്പുമുറി, അടുക്കള, ഹാൾ, ശുചിമുറി തുടങ്ങിയ മുഴുവന്‍ സൗകര്യങ്ങളും ക്വാർട്ടേഴ്‌സുകളിലുണ്ട്. എന്നാല്‍ ക്വാട്ടേഴ്‌സുകളുടെ ജനൽ ചില്ലുകളും ടൈലുകളും തകർന്നിരിക്കുകയാണ്. പല ക്വാർട്ടേഴ്‌സിന്‍റെയും മീറ്റർ ബോർഡുകളിൽ കിളികൾ കൂട് കൂട്ടിയിട്ടുണ്ട്.

കൂടാതെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ ചോർച്ചയുമുണ്ട്. താമസക്കാരില്ലാത്ത കെട്ടിടത്തിന്‍റെ ചോര്‍ച്ച തടയാൻ മേൽക്കൂരയ്ക്ക് മുകളിൽ ലക്ഷങ്ങൾ മുടക്കി ഷീറ്റും മേഞ്ഞിട്ടുണ്ട്. വാണിജ്യ നികുതി വകുപ്പ് ജിഎസ്‌ടി വകുപ്പായി മാറിയപ്പോൾ ജീവനക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. ഇതാണ് ക്വാർട്ടേഴ്‌സുകൾ ആളില്ലാതെ നശിക്കാന്‍ കാരണമായത്. ക്വാർട്ടേഴ്‌സുകൾ മറ്റ് വകുപ്പുകൾക്ക് വിട്ടുനല്‍കാനും നടപടിയില്ല.

Also Read:സംരക്ഷണഭിത്തിയും ചുറ്റുമതിലും തകർന്നിട്ട് വർഷങ്ങൾ ; അപകടാവസ്ഥയിൽ രാജാക്കാട്ടെ അംഗനവാടി

ABOUT THE AUTHOR

...view details