തിരുവനന്തപുരം : വയനാട് ദുരന്ത ബാധിതരെ കൈപിടിച്ചുയര്‍ത്താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി നടത്തിയ അഭ്യര്‍ഥനയ്‌ക്ക് മികച്ച പ്രതികരണം. തെന്നിന്ത്യയിലെ മുന്‍ നിര സിനിമ താരങ്ങള്‍ ഉദാരമായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയത്. താരങ്ങളായ കമല്‍ ഹാസന്‍, സൂര്യ, ജ്യോതിക, കാര്‍ത്തി, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍-നസ്രിയ തുടങ്ങിയവരെല്ലാം ലക്ഷങ്ങള്‍ സംഭാവന നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ബെവ്കോ 1 കോടി രൂപയാണ് സംഭാവനയായി നല്‍കിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹം; ബെവ്‌കോ നല്‍കിയത് 1 കോടി - Great response to CMDRF for Wayanad - GREAT RESPONSE TO CMDRF FOR WAYANAD
വയനാട് മുണ്ടക്കൈയിലെ ദുരന്ത ബാധിതരെ കൈപിടിച്ചുയര്‍ത്താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹം.
![മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹം; ബെവ്‌കോ നല്‍കിയത് 1 കോടി - Great response to CMDRF for Wayanad CMDRF FOR WAYANAD WAYANAD MUNDAKKAI LANDSLIDE മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വയനാട് മുണ്ടക്കൈ ദുരന്തം സംഭാവന](https://etvbharatimages.akamaized.net/etvbharat/prod-images/02-08-2024/1200-675-22107707-thumbnail-16x9-cmdrf.jpg)
Representative Image (ETV Bharat)
Published : Aug 2, 2024, 7:37 AM IST
സംഭാവന നല്‍കിയവര്‍ :
- കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ഒരു കോടി രൂപ.
- ഐ.ബി.എം സീനിയര്‍ വൈസ് പ്രസിഡന്‍റ് ദിനേഷ് നിര്‍മ്മല്‍ 25 ലക്ഷം രൂപ.
- സിപിഎം തമിഴ്‌നാട്, ത്രിപുര സംസ്ഥാന കമ്മിറ്റികള്‍ 10 ലക്ഷം രൂപ വീതം.
- ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ 10 ലക്ഷം രൂപ.
- തിരുനെല്ലി ദേവസ്വം 5 ലക്ഷം രൂപ.
- മലപ്പുറം ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്‌മയായ ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റി 5 ലക്ഷം രൂപ.
- കെ ടി ജലീല്‍ എംഎല്‍എ മകളുടെ കല്യാണ ചെലവിലേക്ക് കരുതിവച്ച 5 ലക്ഷം രൂപ.
- തൃശ്ശിലേരി ദേവസ്വം 2 ലക്ഷം രൂപ.
- കെഎസ്‌ഇബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 2 ലക്ഷം രൂപ.
- കണ്ണൂര്‍ ജില്ല പൊലീസ് സഹകരണസംഘം 5 ലക്ഷം രൂപ.
- കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം 2 ലക്ഷം രൂപ.
- ഡോക്യുമെന്‍ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍ ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയില്‍ ലഭിച്ച പുരസ്‌കാര തുക 2,20,000 രൂപ
- കല്‍പ്പറ്റ സ്വദേശി പാര്‍വ്വതി വി സി 1 ലക്ഷം രൂപ
- തിരുവനന്തപുരം പേട്ട സ്വദേശിനി എലിസബത്ത് ജോസ് 50,000 രൂപ
- യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ഒരു മാസത്തെ എംഎല്‍എ പെന്‍ഷന്‍ തുകയായ 40,000 രൂപ.
- മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാര്‍, ഐ വി ദാസ് പുരസ്‌കാര തുകയായ 25,000 രൂപ.
- സബ് ഇന്‍സ്‌പെക്‌ടര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ 25,000 രൂപ.
- കിറ്റ്‌സ് 31,000 രൂപ.
- പ്രഥമ കേരള പ്രഭാ പുരസ്‌കാര ജേതാവ് ടി മാധവ മേനോന്‍ 20,001 രൂപ.
- മമ്മൂട്ടി 20 ലക്ഷം രൂപ.
- സൂര്യ 25 ലക്ഷം രൂപ.
- ഫഹദ് ഫാസില്‍, നസ്രിയ നസീം & ഫ്രണ്ട്‌സ് 25 ലക്ഷം രൂപ.
- ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷം രൂപ.
- കാര്‍ത്തി 15 ലക്ഷം രൂപ.
- ജ്യോതിക 10 ലക്ഷം രൂപ.
- കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെഎസ്‌എസ്‌ഐഎ) ദുരന്തത്തില്‍ വീട് നഷ്‌ടപ്പെട്ടവര്‍ക്ക് ഒരേക്കര്‍ സ്ഥലം കണ്ടെത്തി 10 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.