കേരളം

kerala

ETV Bharat / state

ഗ്രേസ്‌ മാർക്കിന് നിയന്ത്രണം; ഇനി മുതൽ എസ്എസ്‌എല്‍സി, ഹയർ സെക്കൻഡറി ഗ്രേസ് മാർക്ക് അനുവദിക്കുന്നത് ഇങ്ങനെ - AMENDMENT IN GRACE MARK REGULATION

ഗ്രേസ് മാർക്ക് അനുവദിക്കുന്നതിൽ സമഗ്ര പരിഷ്‌കരണവുമായി വിദ്യാഭ്യാസ വകുപ്പ്. പരിഷ്‌ക്കരിച്ച ഗ്രേസ് മാർക്കും വ്യവസ്ഥകളും സംബന്ധിച്ച വിശദവിവരങ്ങളറിയാം.

ഗ്രേസ്‌ മാർക്കിന് നിയന്ത്രണം  AMENMENT REGULATION FOR GRACE MARK  SSLC HIGHER SECONDARY GRACE MARK  GRACE MARK
amenment in regulation for grace mark in sslc and higher secondary

By ETV Bharat Kerala Team

Published : Apr 29, 2024, 6:09 PM IST

Updated : Apr 29, 2024, 6:16 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കന്‍ററി, വൊക്കേഷണൽ ഹയർസെക്കന്‍ഡറി വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കുന്നതിൽ സമഗ്ര പരിഷ്‌കരണവുമായി വിദ്യാഭ്യാസ വകുപ്പ്. പരിഷ്‌ക്കരിച്ച ഗ്രേസ് മാർക്കും വ്യവസ്ഥകളും സംബന്ധിച്ച വിശദവിവരങ്ങളറിയാം.

ഗ്രേസ് മാർക്ക് പരിഷ്‌കരണം ഇങ്ങനെ:

  • സ്‌കൂൾ കലോത്സവം, ശാസ്ത്രോത്സവം, ശാസ്ത്ര സെമിനാർ, സി വി രാമൻ ഉപന്യാസ മത്സരം, ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസന്‍റേഷൻ, വാർത്താവായന മത്സരം, ഭാസ്‌കരാചാര്യ സെമിനാർ, ടാലെന്‍റ് സെർച്ച് ശാസ്ത്രം, ടാലെന്‍റ് സെർച്ച് ഗണിത ശാസ്ത്രം, ടാലെന്‍റ് സെർച്ച് സാമൂഹ്യ ശാസ്ത്രം (എല്ലാം സംസ്ഥാനതലം): എ ഗ്രേഡ് - 20, ബി ഗ്രേഡ് - 15, സി ഗ്രേഡ് - 10 മാർക്ക് . 1, 2, 3 സ്ഥാനം നിശ്ചയിച്ച് നൽകുന്ന ഇനങ്ങൾക്ക് 20, 17, 14 മാർക്കുകൾ വീതം നൽകും.
  • സ്പെഷ്യൽ സ്‌കൂൾ കലോത്സവം: എ ഗ്രേഡ് 25, ബി ഗ്രേഡ്- 20, സി ഗ്രേഡ്- 15
  • ജൂനിയർ റെഡ് ക്രോസ്: 10
  • സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പ്രൊജക്റ്റ്: 20
  • സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്: എ ഗ്രേഡ് -20, ബി ഗ്രേഡ്- 15, സി ഗ്രേഡ്- 10
  • ദേശീയ ബാലശാസ്ത്ര കോൺഗ്രസ് (ദേശീയ തലത്തിൽ പങ്കെടുത്തവർക്ക്): 25
  • സ്‌കൗട്ട്സ് ആന്‍റ് ഗൈഡ്‌സ് 80 ശതമാനം ഹാജർ ഉൾപ്പെടെയുള്ള പങ്കാളിത്തം (ഹയർ സെക്കന്‍ഡറി വിഭാഗം): 25
  • രാജ്യ പുരസ്‌കാർ/ ചീഫ് മിനിസ്റ്റർ ഷീൽഡ് (ഹയർസെക്കന്‍ററി വിഭാഗം): 40
  • രാഷ്‌ട്രപതി സ്‌കൗട്ട്സ് ആന്‍റ് ഗൈഡ്‌സ് (ഹയർ സെക്കന്‍ഡറി വിഭാഗം): 50
  • സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് 80 ശതമാനം ഹാജർ ഉൾപ്പെടെയുള്ള പങ്കാളിത്തം (ഹൈസ്‌കൂൾ വിഭാഗം): 18
  • രാജ്യ പുരസ്‌കാർ/ ചീഫ് മിനിസ്റ്റർ ഷീൽഡ് (ഹൈസ്‌കൂൾ വിഭാഗം): 20
  • രാഷ്‌ട്രപതി സ്‌കൗട്ട്സ് ആന്‍റ് ഗൈഡ്‌സ് (ഹൈസ്‌കൂൾ വിഭാഗം): 25

എൻ എസ് എസ്

  • റിപ്പബ്ലിക് ഡേ ക്യാമ്പിൽ പങ്കെടുക്കുന്ന വോളന്‍റിയേഴ്‌സ്: 40
  • എൻ എസ് എസ് സർട്ടിഫിക്കറ്റ് ഉള്ള എൻ എസ് എസ് വോളന്‍റയേഴ്‌സ്: 20
  • ലിറ്റിൽ കൈറ്റ്സ്: 15
  • ജവഹർലാൽ നെഹ്‌റു നാഷണൽ എക്‌സിബിഷൻ: 25
  • ബാലശ്രീ അവാർഡ് വിജയികൾക്ക്: 15
  • കേരള സ്‌റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ക്വിസ് കോമ്പറ്റിഷൻ: ഫസ്‌റ്റ് വിന്നർ ടീം- 5, സെക്കന്‍റ് വിന്നർ ടീം - 3
  • സർഗോത്സവം: എ ഗ്രേഡ് - 15, ബി ഗ്രേഡ് - 10
  • സതേൺ ഇന്ത്യ സയൻസ് ഫെയർ (ആദ്യ മൂന്ന് സ്ഥാനക്കാർക്ക്): 22

സ്പോർട്‌സ്

  • അന്തർദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക്: 100
  • അന്തർദേശീയ മത്സരങ്ങളിൽ രണ്ടാം സ്ഥാനം നേടുന്നവർക്ക്: 90
  • അന്തർദേശീയ മത്സരങ്ങളിൽ മൂന്നാം സ്ഥാനം നേടുന്നവർക്ക്: 80
  • അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക്: 75
  • ദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക്: 50
  • ദേശീയ മത്സരങ്ങളിൽ രണ്ടാം സ്ഥാനം നേടുന്നവർക്ക്: 40
  • ദേശീയ മത്സരങ്ങളിൽ മൂന്നാം സ്ഥാനം നേടുന്നവർക്ക്: 30
  • ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക്: 25
  • സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തിന്- 20, രണ്ടാം സ്ഥാനത്തിന്- 17, മൂന്നാം സ്ഥാനത്തിന്- 14 എന്നിങ്ങനെയാണ് ഗ്രേസ് മാർക്ക്.
  • പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നതോ, സംസ്ഥാന സ്പോർട്‌സ് കൗൺസിൽ, കായിക വകുപ്പ് അംഗീകരിച്ചതോ ആയ അസോസിയേഷനുകൾ നടത്തുന്ന അക്വാറ്റിക്‌സ്, അത്ലറ്റിക്‌സ് എന്നീ മത്സരങ്ങളിലും ഗെയിംസ് ഇനങ്ങൾക്കും നാലാം സ്ഥാനം വരെ നേടുന്നവർക്ക്- 7

എൻ സി സി

  • റിപ്പബ്ലിക് ഡേ പരേഡ് ക്യാമ്പ് (ആർ ഡി സി) / താൽ സൈനിക് ക്യാമ്പ് (റ്റി എസ് ഇ)/ ഓൾ ഇന്ത്യ നൗസൈനിക് (എ ഐ എൻ എസ് ഇ)/ ഓൾ ഇന്ത്യ വായു സൈനിക് ക്യാമ്പ് (എ ഐ വി എസ് ഇ)/ എസ് പി എൽ എൻ ഐ സി/ യൂത്ത് എക്‌സ്ചേഞ്ച് പ്രോഗ്രാം (വൈ ഇ പി): 40
    * റിമാർക്‌സ്: സെലക്ഷൻ പ്രക്രിയയിലും തുടർന്നുള്ള പരിശീലനത്തിലും 2 മുതൽ 3 മാസം വരെ ക്ലാസ് നഷ്‌ടപ്പെടുന്നു. മറ്റ് സാമൂഹ്യസേവന പരിപാടികളിലും മറ്റ് എൻ സി സി പരിപാടികളിലും ഈ കുട്ടികൾ പങ്കെടുക്കണം.
  • നാഷണൽ ഇന്‍റഗ്രേഷൻ ക്യാമ്പ് (എൻഐസി) / ഏക് ഭാരത് ശ്രേഷ്‌ഠത ഭാരത് (ഇബിഎസ്ബി/ റോക്ക് ക്ലൈമ്പിങ് ട്രെയിനിങ് ക്യാമ്പ് (ആർ സി റ്റി സി)/ അഡ്വാൻസ് ലീഡർഷിപ്പ് ക്യാമ്പ് (എ എൽ സി) ബേസിക് ലീഡർഷിപ്പ് ക്യാമ്പ് (ബിൽ എൽ സി) ട്രക്കിങ് പ്രീ - ആർ ഡി സി/ അറ്റാച്ച്മെന്‍റ് ക്യാമ്പുകൾ/ പ്രീ - റ്റി എസ് സി/ പ്രീ - എൻ എസ് സി/ പ്രീ - വി എസ് സി ഐജിസി/ ബേസിക് പാരാ കോഴ്‌സ്/ സെൻട്രലി ഓർഗനൈസ്‌ഡ്‌ ക്യാമ്പ് എന്നിവയിൽ ഏതെങ്കിലും ഒരു ക്യാമ്പിൽ പങ്കെടുത്തിരിക്കണം - 30
    റിമാർക്‌സ്: സെലക്ഷൻ പ്രക്രിയയിലും തുടർന്നുള്ള പരിശീലനത്തിലും 10 മുതൽ 30 ദിവസം വരെ ക്ലാസ് നഷ്‌ടപ്പെടുന്നതാണ്. സർക്കാരിന്റെ മറ്റ് സാമൂഹ്യസേവന പരിപാടികളിലും മറ്റ് എൻ സിസി പരിപാടികളിലും ഈ കുട്ടികൾ പങ്കെടുക്കണം.
  • 75 ശതമാനമോ അതിൽ കൂടുതലോ പരേഡ് അറ്റന്‍റൻസ്: 20
    റിമാർക്‌സ്: സ്‌കൂൾ/ കോളേജുകളിൽ ശനിയാഴ്‌ച നടത്തുന്ന പരേഡിൽ പങ്കെടുത്തിരിക്കണം. സർക്കാരിന്‍റെ മറ്റ് സാമൂഹ്യസേവന പരിപാടികളിലും മറ്റ് എൻ സിസി പരിപാടികളിലും ഈ കുട്ടികൾ പങ്കെടുക്കണം.

വിശദാംശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Also Read: ഇനി മാതൃഭാഷയിൽ പഠിക്കാം ; പാഠപുസ്‌തകങ്ങൾ വിവർത്തനം ചെയ്യാൻ കേന്ദ്ര നിർദേശം

Last Updated : Apr 29, 2024, 6:16 PM IST

ABOUT THE AUTHOR

...view details