തിരുവനന്തപുരം :രാജ്‌ഭവന്‍റെ പരിഗണനയിൽ ഉണ്ടായിരുന്ന ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നെൽവയൽ തണ്ണീർത്തട ഭേദഗതി ബിൽ, ഭൂപതിവ് ഭേദഗതി ബിൽ, സഹകരണ ഭേദഗതി ബിൽ, അബ്‌കാരി നിയമ ഭേദഗതി ബിൽ, ക്ഷീര സംഘം നിയമ ഭേദഗതി ബിൽ എന്നിങ്ങനെ 5 ബില്ലുകൾക്കാണ് രാജ്ഭവൻ അംഗീകാരം നൽകിയത്.
പിടിച്ചുവച്ച 5 ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ ; നടപടി തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ - Governor signed pending bills
ഗവർണറുടെ നടപടി തെരഞ്ഞെടുപ്പ് നടന്നതിന്‍റെ തൊട്ടടുത്ത ദിവസം
Published : Apr 27, 2024, 2:06 PM IST
ഭൂപതിവ് ഭേദഗതി നിയമം പാസാക്കാത്തതിനെതിരെ നേരത്തെ ഇടുക്കി, വയനാട് ജില്ലകളിൽ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. കൂടാതെ ബില്ലുകളിൽ ഗവർണർ ഒപ്പിടാൻ വൈകുന്നതിനെതിരെ സർക്കാർ മുൻപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് രണ്ട് വർഷത്തോളമായി ബില്ലുകൾ പിടിച്ചുവച്ച ഗവർണർക്കെതിരെ രൂക്ഷ വിമർശനമായിരുന്നു സുപ്രീം കോടതി നടത്തിയത്.
ബില്ലുകൾ ഗവർണർ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് അയച്ചിരുന്നു. ഇതോടെ സർക്കാർ രാഷ്‌ട്രപതിക്കെതിരെയും കോടതിയിൽ നീക്കം നടത്തി. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബാക്കിയുള്ള ബില്ലുകളിൽ ഗവർണർ ഒപ്പിട്ടത്. ബില്ലുകളില്‍ ഒപ്പുവയ്‌ക്കാന്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരുന്ന നടപടി കടുത്ത വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തുന്നതാണ്. സംഭവത്തിൽ ഗവർണറും സർക്കാരുമായി അവിശുദ്ധ ബന്ധം നിലനിൽക്കുന്നുവെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ വിമർശനം ഉയർത്തിയിരുന്നു.