കേരളം

kerala

ETV Bharat / state

കേരള പൊലീസിന് മുഖ്യമന്ത്രി കടിഞ്ഞാണിടുന്നു, സിആർപിഎഫ് സുരക്ഷ കേന്ദ്ര തീരുമാനം; ഗവർണർ - ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഒരു സുരക്ഷയും ആവശ്യപ്പെട്ടിട്ടില്ലെന്നും സിആർപിഎഫ് സുരക്ഷ കേന്ദ്രത്തിന്‍റെ തീരുമാനമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Governor arif mohammed Khan  sfi protest in kollam  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  എസ്എഫ്ഐ പ്രതിഷേധം കൊല്ലം
Governor Arif Mohammed Khan against CM Pinarayi Vijayan

By ETV Bharat Kerala Team

Published : Jan 27, 2024, 7:31 PM IST

Updated : Jan 27, 2024, 8:26 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും എസ്എഫ്ഐയെയും രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Mohammed Khan ). രാജ്യത്തെ ഏറ്റവും മികച്ച സേനകളിൽ ഒന്നാണ് കേരള പൊലീസെന്നും എന്നാൽ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കടിഞ്ഞാണിടുകയാണ്. സിആർപിഎഫ് സുരക്ഷ ഏറ്റെടുത്തത് കേന്ദ്ര തീരുമാനമാണെന്നും താൻ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി.

പൊലീസുകാർ നോക്കി നിൽക്കെയാണ് പ്രിതിഷേധക്കാർ അഴിഞ്ഞാടിയത്. കൊല്ലത്തു വച്ച് തൻ്റെ കാറിന് നേരെ ആക്രമണം ഉണ്ടായി (SFI Protest In Kollam). അതുകൊണ്ടാണ് കാറിൽ നിന്ന് പുറത്തിറങ്ങേണ്ടി വന്നത്. ഈ സമയം പൊലീസുകാർ നോക്കി നിൽക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രിയായിരുന്നു വാഹനത്തിലെങ്കിൽ ഇത്തരത്തിലാകുമോ നടപടി എടുക്കുകയെന്നും ഗവർണർ ചോദിച്ചു.

ജോലി ചെയ്യുന്നതിൽ കേരള പൊലീസുകാർക്ക് സമ്മർദ്ദമുണ്ട്. തന്‍റെ നിയമപരമായ അധികാരത്തിൽ കൈ കടത്താൻ ആരെയും അനുവദിക്കില്ല. ഗവർണറുടെ സ്വയം ഭരണ അവകാശത്തിൽ ഇടപെടരുതെന്നുള്ളത് സുപ്രീം കോടതി വിധിയാണ്. താൻ സർക്കാരിന്‍റെ കാര്യത്തിൽ ഇടപെടാറില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Last Updated : Jan 27, 2024, 8:26 PM IST

ABOUT THE AUTHOR

...view details