തിരുവനന്തപുരം: ലോക ഗ്ലോക്കോമ വാരാഘോഷത്തോടനുബന്ധിച്ച് ട്രിവാൻഡ്രം ഒഫ്‌താൽമിക് ക്ലബ്ബും (TOC), കേരള സൊസൈറ്റി ഓഫ് ഒഫ്‌താൽമിക് സർജൻസും (KSOS) സംയുക്തമായി വാക്കത്തൺ സംഘടിപ്പിച്ചു. കാഴ്‌ചയുടെ നിശബ്ദ കൊലയാളിയാണ് ഗ്ലോക്കോമയെന്നും നാൽപത് വയസ്സ് കഴിഞ്ഞവർ വർഷത്തിൽ ഒരിക്കലെങ്കിലും കാഴ്‌ച പരിശോധിച്ച് ഗ്ലോക്കോമ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു (Governor Arif Mohammed Khan About Glaucoma).
വാക്കത്തണിന് നൽകിയ വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എല്ലാവർക്കും ശരിയായ കാഴ്‌ചയും വെളിച്ചവുമുള്ള നല്ലൊരു നാളെയും ഗവർണർ ആശംസിച്ചു. കവടിയാർ കൊട്ടാരത്തിന് സമീപം ആരോഗ്യ വിദ്യാഭ്യാസ ഡയറക്‌ടർ ഡോ. തോമസ് മാത്യു വാക്കത്തൺ ഫ്ലാഗ് ഓഫ് ചെയ്‌തു.