കേരളം

kerala

ETV Bharat / state

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വിസിയുടെ രാജിയിൽ ഗവർണറുടെ തീരുമാനം ഇന്ന് - പി എം മുബാറക് പാഷയുടെ രാജി

ഓപ്പൺ യൂണിവേഴ്‌സിറ്റി വിസിയുടെ രാജിയില്‍ ഗവർണർ ഇന്ന് തീരുമാനമെടുത്തേക്കും. വിസിമാരുടെ ഹിയറിങ്ങില്‍ പങ്കെടുക്കാതെ മുബാറക് പാഷ ഗവർണർക്ക് രാജി കത്ത് നല്‍കുകയായിരുന്നു.

Governor Arif Mohammad Khan  Sree Narayanaguru Open University  സുപ്രീംകോടതി  പി എം മുബാറക് പാഷയുടെ രാജി  ഗവർണറുടെ തീരുമാനം ഇന്ന്
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വിസിയുടെ രാജിയിൽ ഗവർണറുടെ തീരുമാനം ഇന്ന്

By ETV Bharat Kerala Team

Published : Feb 26, 2024, 9:42 AM IST

തിരുവനന്തപുരം : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. പി എം മുബാറക് പാഷയുടെ രാജിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തീരുമാനമെടുത്തേക്കും (Governor May Take Decision On Resignation Of Sree Narayana Guru Open University VC Today). ചട്ടവിരുദ്ധ നിയമനമെന്ന് സൂചിപ്പിച്ച് ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ്ങിൽ മുബാറക് പാഷ ഹാജരായിരുന്നില്ല. പകരം അദ്ദേഹം ഗവർണർക്ക് രാജി കത്ത് നൽകുകയായിരുന്നു. ഗവർണർ ഇന്നലെ തലസ്ഥാനത്ത് തിരിച്ചെത്തിയ സാഹചര്യത്തിൽ വിഷയത്തിൽ ഇന്ന് തീരുമാനമെടുക്കാനാണ് സാധ്യത.

സാങ്കേതിക സര്‍വകലാശാല വിസി സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പുറത്തായതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ 11 വി സിമാര്‍ക്ക് പിരിച്ചുവിടാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. എന്നാല്‍ ഈ നടപടികള്‍ കോടതി തടഞ്ഞിരുന്നു. അതിന് ശേഷം ഏഴു വിസിമാര്‍ കോടതിവിധിയിലൂടെയും കാലാവധി പൂര്‍ത്തിയായും വിരമിച്ചു. ബാക്കിയുള്ള നാലു പേരാണ് ഇപ്പോള്‍ വിസിമാരായി തുടരുന്നത്. അവരുടെ ഹിയറിങ്ങായിരുന്നു ഗവര്‍ണര്‍ നടത്തിയത്.

വിസിമാരുടെ ഹിയറിങ് പൂര്‍ത്തിയായി, ഓപ്പണ്‍ സര്‍വകലാശാല വിസി രാജിവച്ചു, സ്വീകരിക്കാതെ ഗവര്‍ണര്‍ :ചട്ടവിരുദ്ധ നിയമനമെന്ന് സൂചിപ്പിച്ച് ഗവര്‍ണര്‍ നല്‌കിയ കാരണം കാണിക്കല്‍ നോട്ടിസില്‍ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് പൂര്‍ത്തിയായി. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ സജി ഗോപിനാഥ് നേരിട്ട് ഹാജരായി. കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ ജയരാജിനെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ഹാജരായി (Universities).

സംസ്‌കൃത വിസി ഡോ ടി കെ നാരായണന് പകരക്കാരനായി അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ഓണ്‍ലൈനായി ഹാജരായി. ഓപ്പണ്‍ സര്‍വകലാശാല വിസി ഡോ മുബാറക് പാഷ ഹാജരായില്ല. അദ്ദേഹം ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. എന്നാല്‍ ഗവര്‍ണര്‍ രാജിക്കത്ത് സ്വീകരിച്ചിട്ടില്ല (Vice chancellors).

ഫെബ്രുവരി 24 ന് രാവിലെ 11 മണി മുതല്‍ രാജ്ഭവനിലായിരുന്നു ഹിയറിങ് നടന്നത്. ഗവര്‍ണറെ കൂടാതെ യൂജിസി ജോയിന്‍റ് സെക്രട്ടറി, യുജിസി സ്‌റ്റാന്‍ഡിങ് കൗണ്‍സല്‍, ഗവര്‍ണറുടെ സ്‌റ്റാന്‍ഡിങ് കൗണ്‍സല്‍, രാജ്ഭവന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ ഹിയറിങ്ങില്‍ പങ്കെടുത്തിരുന്നു (Raj bhavan).

ALSO READ : 'ഒരു മാസത്തിനകം പ്രതിനിധിയെ അയക്കണം': സര്‍വകലാശാലകള്‍ക്ക് ഗവര്‍ണറുടെ അന്ത്യശാസനം

ABOUT THE AUTHOR

...view details