തിരുവനന്തപുരം:നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പുറത്തെടുത്ത മൃതദേഹത്തിന്‍റെ ഇന്‍ക്വസ്‌റ്റ് പരിശോധനയിലും പോസ്‌റ്റുമോര്‍ട്ടത്തിന്‍റെ പ്രാഥമിക പരിശോധനയിലും അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ലെന്നാണ് സൂചന.
മൃതദേഹത്തില്‍ മുറിവുകളോ മറ്റ് പരിക്കുകളോ കണ്ടെത്താനായില്ല. അതേ സമയം ഉള്ളില്‍ വിഷവസ്‌തുക്കള്‍പോലുള്ള എന്തിന്‍റെയെങ്കിലും സാന്നിധ്യം കണ്ടെത്തണമെങ്കില്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തു വന്ന ശേഷം മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. അത് ലഭിക്കാന്‍ കുറഞ്ഞത് ഒരാഴ്‌ചയെങ്കിലും വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.