യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്‌റ്റിലായ പ്രതികൾ (ETV Bharat) തിരുവനന്തപുരം: 65 കാരനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടകൾ പിടിയില്‍. കാപ്പിക്കാട് കൊണ്ണിയൂർ ഈന്തവിള വീട്ടിൽ അൻവർ എന്ന അമ്പിളി, കൊണ്ണിയൂർ എസ്എ മൻസിലിൽ സൈദലി എന്ന സെയ്യ എന്നിവരെയാണ് വിളപ്പിൽശാല പൊലീസ് പിടികൂടിയത്.
മെയ് 18 നു കൊണ്ണിയൂർ സ്വദേശിയായ വേണുവിനെ പാലത്തിൽ നിന്നും വെള്ളത്തിൽ തള്ളിയിട്ട് ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം വെള്ളത്തിൽ ചവിട്ടി താഴ്ത്തിയ സംഭവത്തിലെ പ്രതികളാണ് ഇരുവരും.
നെയ്യാർ വനമേഖലയിൽ ഒളിവിലായിരുന്ന പ്രതികളെ കാട്ടാക്കട ഡിവൈഎസ്‌പി ജയകുമാറിൻ്റെ നിർദ്ദേശപ്രകാരം വിളപ്പിൽശാല ഇൻസ്‌പെക്‌ടർ രാജേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്‌റ്റ് ചെയ്‌തത്. ഇവർ കാട്ടാക്കട, വിളപ്പിൽശാല, നെയ്യാർഡാം പൊലീസ് സ്‌റ്റേഷനുകളിൽ 10- ഓളം കേസുകളിലെ പ്രതികളാണ്.
Also Read :താമരശ്ശേരി ചുരത്തിൽ വ്യാപാരിയില്‍ നിന്ന് പണവും വാഹനവും കവർന്ന സംഭവം; രണ്ടുപേർ കൂടി പിടിയിൽ