കോട്ടയം:ബാങ്ക് നെറ്റ് വർക്ക് തകരാറെന്ന വ്യാജേന നഗരമധ്യത്തിലെ സ്വർണക്കടയിൽ തട്ടിപ്പ്. കോട്ടയം ചന്തക്കടവിലെ ശ്രീലക്ഷ്‌മണ ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്. സ്വർണം വാങ്ങി ഓണ്‍ലൈൻ പണമിടപാട് നടത്തിയ ശേഷം നെറ്റ് വർക്ക് തകരാറാണെന്നും ഉടന്‍ തന്നെ പണം അക്കൗണ്ടില്‍ വരുമെന്നും ധരിപ്പിച്ച ശേഷം 2.25 ലക്ഷം രൂപ വില വരുന്ന 26 ഗ്രാം സ്വർണവുമായി യുവാവ് മുങ്ങുകയായിരുന്നു.
ഡിസംബർ 31ന് വൈകിട്ട് നാലരയോടെയാണ് കോഴിക്കോട് സ്വദേശിയായ പ്രവീൺ എന്ന് പരിചയപ്പെടുത്തിയ ആൾ കടയിൽ എത്തുന്നത്. വിവാഹ വാർഷികമാണെന്ന് അറിയിക്കുകയും ഭാര്യക്ക് സ്വർണം സമ്മാനമായി വാങ്ങി നൽകുന്നതിനായി എത്തിയതാണ് എന്നും പറഞ്ഞു. ശേഷം യുവാവ് ആഭരണം സെലക്‌ട് ചെയ്‌ത ശേഷം ബില്ല് അടക്കാനായി ഗൂഗിൾ പേ ഉപയോഗിച്ചു. എന്നാൽ ഗൂഗിൾ പേയിലൂടെ പണമിടപാട് നടത്താൻ കഴിയുന്നില്ലെന്ന് പറഞ്ഞ ഇയാള്‍ ഇൻ്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കാമെന്നായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക