കേരളം

kerala

ETV Bharat / state

നിരുപാധികം തുടരുന്ന കടത്ത്; കരിപ്പൂരിൽ പിടിവീണത് 3.87 കോടി രൂപയുടെ സ്വർണത്തിന് - സ്വർണ കടത്ത്

3.87 കോടി രൂപ വിലമതിക്കുന്നതും 63.04 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വർണമാണ് കഴിഞ്ഞ ദിവസം കസ്‌റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടിയത്

കസ്‌റ്റംസ് പ്രിവന്‍റീവ്  സ്വർണ്ണക്കടത്ത്  gold smuggling  new method of gold smuggling
gold smuggling

By ETV Bharat Kerala Team

Published : Feb 23, 2024, 3:45 PM IST

മലപ്പുറം :കാലം മാറുന്നതിനനുസരിച്ച് കോലം മാറുക എന്ന ചൊല്ലുപോലെ സ്വർണം കടത്തുന്ന കാര്യത്തിലും കാതലായ മാറ്റം കൊണ്ടുവരികയാണ് ഇപ്പെഴത്തെ സ്വർണ കടത്തുകാർ. കഴിഞ്ഞ ഒരു ആഴ്‌ചക്കിടെ വിവിധ മാർഗങ്ങളിലൂടെ കടത്താൻ ശ്രമിച്ച 3.87 കോടി രൂപ വിലമതിക്കുന്നതും 63.04 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വർണമാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കള്ളക്കടത്തിനെതിരെയുള്ള കസ്‌റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടിയത് (Gold Smuggling At Karipur Airport).

പതിവ് രീതികളിൽ ഒന്നായ ശരീര ഭാഗങ്ങളിലൂടെ ഒളിച്ചു കടത്തുന്നത്തിനു പുറമെ വ്യാപരാവശ്യങ്ങൾക്കായി കൊണ്ടുവന്ന ചുരിദാറുകളിലാക്കിയും കളളക്കടത്ത് നടത്തുന്നുണ്ട്. സ്വർണ ബിസ്‌ക്കറ്റുകൾക്ക് പകരം സ്വർണത്തെ കുഴമ്പ് രൂപത്തിൽ തേച്ചു പിടിപ്പിച്ചും സ്വർണമിശ്രിതത്തിന്‍റെ പൊടി കടലാസ് ഷീറ്റുകൾക്ക് ഇടയിലും ഫ്ലവർ വയ്‌സുകൾക്കിടയിലും ഒളിപ്പിച്ചുളള രീതിയാണ് ഇപ്പോൾ ശ്രദ്ധേയം.

92 ലക്ഷം രൂപ വില മതിക്കുന്ന 1462 ഗ്രാം തൂക്കം ഉള്ള 24 കാരറ്റ് സ്വർണമാണ് ഒരു യാത്രക്കാരി കഴിഞ്ഞ ദിവസം അടിവസ്ത്രങ്ങളിൽ ഒളിപ്പിച്ചു കൊണ്ടുവന്നത്. വ്യത്യസ്‌ത മാർഗം വഴി സ്വർണം കടത്താൻ ശ്രമിച്ച അഞ്ച് സംഭവങ്ങൾ ഈ അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഈ അഞ്ച് സംഭവങ്ങളിലൂടെ സ്വർണമിശ്രിതത്തിൽ നിന്നും വേർതിരിക്കാൻ ആയത് 24 കാരറ്റ് പരിശുദ്ധവും 1.17 കോടി രൂപ വിപണി മൂല്യം ഉള്ളതുമായ 18.92 ഗ്രാം സ്വർണമാണ്. ഈ കേസുകളിൽ മൂന്നു യാത്രക്കാരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details