തൃശൂർ:തൃശൂർ കൊരട്ടിയിൽ വൻ കവർച്ച. വീട്ടിൽ നിന്ന് 35 പവൻ സ്വർണം കവർന്നു. ഇന്ന് പുലർച്ചെയായിരുന്നു മോഷണം. ചിറങ്ങര സ്വദേശി പ്രകാശന്‍റെ വീട്ടിലാണ് മോഷണം നടന്നത്.
രാത്രി രണ്ടു മണിയോടുകൂടി വെള്ളം കുടിക്കാൻ എണീറ്റപ്പോഴാണ് റൂമിലെ ലൈറ്റ് കത്തി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അത് കെടുത്താൻ വേണ്ടി റൂമിൽ നോക്കിയപ്പോൾ അലമാരികളും മറ്റും വാരിവലിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.