കേരളം

kerala

ETV Bharat / state

തൊട്ടാല്‍ 'കൈപൊള്ളും', വീണ്ടും സ്വർണ വിലയില്‍ കുതിപ്പ്; പവന് വില വര്‍ധിച്ചു

7145 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വിപണി വില. 57,160 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില.

GOLD RATE  HIKE GOLD RATE  GOLD RATE KERALA  സ്വർണവില
Gold Rate (Etv Bharat)

By ETV Bharat Kerala Team

Published : 6 hours ago

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക്‌ ശേഷം വീണ്ടും സ്വർണവിലയില്‍ വൻ മാറ്റം. ഒരു പവൻ സ്വർണത്തിന്‍റെ വില ഒരിക്കൽക്കൂടി 57,000 കടന്നു. പവന് 240 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 7145 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വിപണി വില. ഒരു പവൻ്റെ വില 57,000ന് മുകളിൽ എത്തിയിരിക്കുകയാണ്.

57,160 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില. 59,080 രൂപയായിരുന്ന സ്വര്‍ണവില ഇടയ്ക്ക്‌ കുറഞ്ഞ് 55,480 രൂപയായിരുന്നു. ഇതാണ് വീണ്ടും കൂടിയത്. ഒരുഘട്ടത്തിൽ സ്വർണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വില ഇടിയുന്നതാണ് കണ്ടത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.

നവംബർ 14ന് 55,480 രൂപയായി താഴ്ന്ന വില നിലവാരം 57000ലേക്ക് അടുക്കുന്നത് ഇപ്പോഴാണ്. ഒരാഴ്‌ചക്കിടെ പവന് 1700 രൂപയാണ് കൂടിയത്. അന്താരാഷ്‌ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

അതേസമയം, 2536 ഡോളറിലേക്ക് ഇടിഞ്ഞ സ്വര്‍ണ വില മൂന്ന് ദിവസങ്ങൾക്കൊണ്ട് 100 ഡോളറിലധികമാണ് ഉയർന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1ഗ്രാം സ്വർണം) 2640 ഡോളറിലെ ബോണ്ട് വരുമാനം കുറഞ്ഞതും തെരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള ഡോളർ ഇൻഡക്‌സിൻ്റെ കുതിപ്പിനു താൽക്കാലിക വിരാമവിരാമമായതും സ്വർണത്തിൻ്റെ ഡിമാൻഡ് കൂട്ടി.

Read Also:ശീതകാല പച്ചക്കറി നടാന്‍ നേരമായീട്ടോ; കൃഷി തോട്ടം ഇനി ഇങ്ങനെ ഒരുക്കാം, നൂറുമേനി വിളവ് ഉറപ്പ്

ABOUT THE AUTHOR

...view details