കേരളം

kerala

ETV Bharat / state

ഹമ്പോ! അടിച്ചുക്കയറി ഇതെങ്ങോട്ട്? സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ് - GOLD PRICE IN KERALA

അന്താരാഷ്‌ട്ര വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

GOLD RATE  കേരളത്തിലെ സ്വര്‍ണ വില  ഇന്നത്തെ സ്വര്‍ണ വില  Gold Rate Increased
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Dec 9, 2024, 12:33 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന്‍റെ വില 57,040 ആയി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. നിലവില്‍ 7115 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ നിരക്ക്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഡിസംബര്‍ ആദ്യം 57,200 രൂപയായിരുന്ന സ്വര്‍ണ വില 56,720 രൂപയായി കുറഞ്ഞിരുന്നു. അവിടെ നിന്നാണ് വീണ്ടും വര്‍ധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒന്‍പത് ദിവസമായി വിലയില്‍ വലിയ ചാഞ്ചാട്ടം ഉണ്ടായിരുന്നില്ല.

വില കൂടാന്‍ കാരണമെന്ത്?

സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ ധനനയത്തിന് സഹായിക്കുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റയ്ക്ക് മുന്നോടിയായി സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായത്. രാജ്യാന്തര വിപണിയിലെ ഈ മാറ്റമാണ് കേരളത്തിലെ സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടാക്കിയത്. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 2651.10 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം 2,637.50 ഡോളറിലാണ് വ്യാപാരം.

Also Read:പൊന്നോളം വരുമോ? സ്വര്‍ണ വിലയിലെ മാറ്റം എങ്ങനെയെല്ലാം, സ്വാധീനിക്കുന്ന ഘടകങ്ങള്‍ അറിയാം

ABOUT THE AUTHOR

...view details