തിരുവനന്തപുരം:ദീപാവലി ദിവസമായ ഇന്ന് സംസ്ഥാനത്ത് സ്വർണം, വെള്ളി വിലയില്‍ വീണ്ടും വർധന. ഇന്ന് സ്വർണത്തിന് ആകെ 120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍റെ വില 59,640 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 15 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു ഗ്രാമിന് 7,455 രൂപയാണ് ഇന്നത്തെ വില.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
360 രൂപ കൂടി വര്‍ധിച്ചാല്‍ ഒരു പവൻ സ്വര്‍ണത്തിന്‍റെ വില 60,000 രൂപയിലെത്തും. കഴിഞ്ഞ എട്ട് മാസത്തിനിടെയുണ്ടായ സ്വർണ വിലയിലെ വര്‍ധന 14,120 രൂപയാണ്. 2024 ഫെബ്രുവരി 15 ന് 45,520 രൂപയായിരുന്നു പവന്‍റെ വില.
ആഗോളതലത്തില്‍ സ്വര്‍ണത്തിന് ഉണ്ടാകുന്ന ഡിമാൻഡും, യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്നതുമാണ് സ്വര്‍ണ വില വര്‍ധിക്കാൻ പ്രധാന കാരണം.
Read Also:'ഏകീകൃത സിവില്‍ കോഡ് മതേതരം', രാജ്യത്ത് ഉടൻ നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമായി മോദി