കേരളം

kerala

'എട മോനെ...' ; തൃശൂരില്‍ ഗുണ്ടാത്തലവന്‍റെ 'ആവേശം' മോഡൽ പാർട്ടി ; റീല്‍സുകള്‍ വൈറല്‍ - Avesham Model Gangster Party

By ETV Bharat Kerala Team

Published : May 14, 2024, 1:17 PM IST

തൃശൂരിലെ കൊട്ടേക്കാട് ആവേശം മോഡല്‍ പാര്‍ട്ടി നടത്തി ഗുണ്ടാത്തലവന്‍ അനൂപ്. ജയിലില്‍ നിന്നിറങ്ങിയതിന്‍റെ സന്തോഷത്തിലാണ് പാര്‍ട്ടി. ആഘോഷ ദൃശ്യങ്ങള്‍ റീല്‍സുകളാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തു.

GANGSTER PARTY IN THRISSUR  AVESHAM MALAYALAM MOVIE  ഗുണ്ടാത്തലവന്‍റെ ആവേശം മോഡൽ പാർട്ടി  ആവേശം മോഡല്‍ റീല്‍സ്
Gangster Party (Source: Etv Bharat Reporter)

ഗുണ്ടാത്തലവന്‍റെ 'ആവേശം' മോഡൽ പാർട്ടി (Source: Etv Bharat Reporter)

തൃശൂര്‍ :ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ 'ആവേശം' സിനിമയുടെ മാതൃകയില്‍ പാര്‍ട്ടി നടത്തി ഗുണ്ടാത്തലവന്‍. കൊലപാതക കേസുകളില്‍ പ്രതിയായ ഗുണ്ടാത്തലവന്‍ അനൂപാണ് പാര്‍ട്ടി നടത്തിയത്. വിവിധ കേസുകളില്‍പ്പെട്ട് ജയിലിലായിരുന്ന അനൂപ് പുറത്തിറങ്ങിയതിന്‍റെ ഭാഗമായാണ് ആഘോഷം സംഘടിപ്പിച്ചത്.

കൊട്ടേക്കാട് പാടശേഖരത്താണ് പരിപാടി സംഘടിപ്പിച്ചത്. 60 ഓളം പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഘം റീലുകളായി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റും ചെയ്‌തു. സിനിമയിലെ 'എട മോനെ' എന്ന ഹിറ്റ് ഡയലോഗും അടങ്ങിയതാണ് റീല്‍.

പാര്‍ട്ടിക്കായി മദ്യ കുപ്പികള്‍ അടക്കം കൊണ്ടുപോകുന്നത് റീല്‍സില്‍ കാണാം. പൊലീസ് ജീപ്പിന് സമീപം അനൂപ് നില്‍ക്കുന്നതും വീഡിയോയിലുണ്ട്.

ABOUT THE AUTHOR

...view details