പത്തനംതിട്ട: റാന്നിയില്‍ 16 കാരി കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ 13 പ്രതികള്‍ അറസ്റ്റിലായെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍. പെണ്‍കുട്ടിയെ ജില്ല ശിശു സംരക്ഷണ ഓഫിസറുടെ മേല്‍നോട്ടത്തില്‍ പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിന്‍റെ പുരോഗതി വിലയിരുത്തിയ ശേഷം പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍.
19 പേരാണ് പ്രതി പട്ടികയിലുള്ളത്. ബാക്കി പ്രതികളെ പിടികൂടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയുള്ള പരിചയപ്പെട്ട് സൗഹൃദം നടിച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. വ്യാജ പ്രൊഫൈലുകളാണ് പ്രതികള്‍ ഇതിനായി ഉപയോഗിച്ചതെന്നും കെവി മനോജ് കുമാര്‍ പറഞ്ഞു.