തിരുവനന്തപുരം: തന്‍റെ ഔദ്യോഗിക ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുകയും തന്നെ സ്റ്റേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്‌തത് കെഎസ്ആര്‍ടിസിയും കെഎസ്ആര്‍ടിസി ജീവനക്കാരുമാണ്. വിടവാങ്ങുന്നത് ജോലിഭാരം അധികമായതിനാലെന്ന് വിശദീകരിച്ച് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍.
ഒഴിയാന്‍ കാരണം ജോലിഭാരം, ഔദ്യോഗിക ജീവിതത്തില്‍ ഏറ്റവും സ്‌നേഹിച്ചത് കെഎസ്ആര്‍ടിസിയെ; ബിജു പ്രഭാകര്‍ - കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍
വിടവാങ്ങുന്നത് ജോലിഭാരം അധികമായതിനാല്‍, മറ്റുള്ള വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതം. കെഎസ്ആര്‍ടിസിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ പിന്തുണയും ആശംസകളും നേര്‍ന്ന് ബിജു പ്രഭാകര്‍.
Published : Feb 20, 2024, 9:17 PM IST
സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്നപ്പോള്‍ 2020 ജൂണ്‍ 15 ന് ആണ് ബിജു പ്രഭാകര്‍ കെഎസ്ആര്‍ടിസി സിഎംഡിയുടെ അധിക ചുമതലയേറ്റെടുത്തത്. തുടര്‍ന്നാണ് 2021 ജൂലൈ 7 ന് ഗതാഗത സെക്രട്ടറിയുടെ പൂര്‍ണ ചുമതല ഏറ്റെടുത്തത്. മൂന്ന് വര്‍ഷവും എട്ട് മാസത്തെയും സേവനത്തിന് ശേഷം കെഎസ്ആര്‍ടിസി സിഎംഡി പദവിയില്‍ നിന്നും, രണ്ടര വര്‍ഷമായി ചുമതല വഹിച്ചിരുന്ന ഗതാഗത സെക്രട്ടറി പദവിയില്‍ നിന്നുമാണ് ബിജു പ്രഭാകര്‍ പടിയിറങ്ങിയത്. വ്യവസായ വകുപ്പ് സെക്രട്ടറി പദവിയിലേക്കാണ് മാറ്റം.
സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് പുറത്ത് വരുന്ന മറ്റുള്ള വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും കെഎസ്ആര്‍ടിസിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ പിന്തുണയും ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിടവാങ്ങലിനെ തുടര്‍ന്ന് ഗതാഗത വകുപ്പുമന്ത്രിയായ കെ ബി ഗണേഷ് കുമാറിനേയും കെഎസ്ആര്‍ടിസി ചീഫ് ഓഫീസിലെത്തി എല്ലാ ജീവനക്കാരെ അഭിസംബോധന ചെയ്‌തും അദ്ദേഹം സംസാരിച്ചു. ലേബര്‍ കമ്മിഷണറായിരുന്ന കെ വാസുകിക്കാണ് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല.