കോട്ടയം:തങ്ങള്‍ക്ക്രാഷ്ട്രീയമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സര്‍ക്കുലര്‍ ഇറക്കില്ലെന്നും അദ്ദേഹം. ഉപതെരഞ്ഞെടുപ്പുകളിൽ സമദൂര നിലപാട് തന്നെയാണ് എടുത്തിട്ടുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുമ്പ് ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു. സമുദായം അങ്ങനെയുള്ള നിലപാട് സ്വീകരിക്കാന്‍ പാടുള്ളതല്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് പറഞ്ഞ് സുകുമാരൻ നായർ എൻഎസ്എസിന്‍റെ നിലപാട് വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ വിലയിരുത്തല്‍ ആകുമോയെന്ന ചോദ്യം വിലയിരുത്താന്‍ തക്ക സര്‍ക്കാരുകള്‍ കേന്ദ്രത്തിലും കേരളത്തിലും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പാര്‍ട്ടിയുടെയും ആഭ്യന്തര കാര്യങ്ങളില്‍ എന്‍എസ്എസ് ഇടപെടില്ലെന്നും സുകുമാരന്‍ നായര്‍ അറിയിച്ചു.
Also Read:ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിലും ആത്മവിശ്വാസം പ്രകടിപ്പിച്ച് കെസി വേണുഗോപാൽ; പ്രചരണ പരിപാടികൾ തീരുമാനിക്കാൻ കോൺഗ്രസ് നേതൃയോഗം