കേരളം

kerala

ETV Bharat / state

ഫ്രാൻസിസ് ജോർജ് പാർലമെന്‍റിൽ കേരളത്തിലെ കർഷകരുടെ ശബ്‌ദമായി മാറും; വിഡി സതീശൻ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്നും മത്സരിക്കുന്ന ഫ്രാൻസിസ് ജോർജ് പാർലമെന്‍റിൽ കേരളത്തിലെ കർഷകരുടെ ശബ്‌ദമായി മാറുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

VD Satheesan About Francis George  Election 2024  ഫ്രാൻസിസ് ജോർജ്  ലോക്‌സഭ തെരഞ്ഞെടുപ്പ്  കോട്ടയം യുഡിഎഫ് സ്ഥാനാര്‍ഥി
VD Satheesan

By ETV Bharat Kerala Team

Published : Feb 23, 2024, 10:58 AM IST

കോട്ടയം: കോട്ടയം പാർലമെന്‍റ്‌ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന ഫ്രാൻസിസ് ജോർജ് യുഡിഎഫ് സ്ഥാനാർഥി മാത്രമല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ (INC) സ്ഥാനാർത്ഥി കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർലമെന്‍റിൽ കേരളത്തിലെ കർഷകരുടെ ശബ്‌ദമായി ഫാൻസിസ് ജോർജ് മാറും. കർഷകരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങൾ വരുമ്പോൾ താൻ വിളിക്കുന്നത് ഫ്രാൻസിസ് ജോർജിനെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഫ്രാൻസിസ് ജോർജിനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം കേരള കോൺഗ്രസിനേക്കാൾ ഓരോ കോൺഗ്രസ് പ്രവർത്തകനും ഏറ്റെടുക്കണമെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു (VD Satheesan About UDF Candidate Francis George ). സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് കോട്ടയത്ത് നൽകിയ സ്വീകരണ യോഗത്തിന് മറുപടി പറയുയായിരുന്നു അദ്ദേഹം.

രാഷ്‌ട്രീയ നേതാവായിരുന്ന കെ.എം ജോർജ്ജിന്‍റെ മകനാണ് ഫ്രാൻസിസ് ജോർജ്. 1999ലും 2004ലും ഇടുക്കിയിൽ നിന്നും പാർലമെന്‍റ് അംഗമായിട്ടുണ്ട്. വിദേശകാര്യം, പ്രതിരോധം, വ്യവസായം, വ്യാപാരം എന്നിവയുടെ പാർലമെന്‍ററി കമ്മിറ്റികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ബെംഗളൂരു ക്രൈസ്‌റ്റ്‌ കോളജിലും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നുമാണ് വിദ്യാഭ്യാസം നേടിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവായിരുന്ന ഫ്രാൻസിസ് ജോർജ് പാർട്ടി ലയന ശേഷം കേരള കോൺഗ്രസ് (എം) ൽ നിന്ന് രാജി വച്ച് ജനാധിപത്യ കേരള കോൺഗ്രസ് ഉണ്ടാക്കിയെങ്കിലും പിന്നീട് പിജെ ജോസഫിന്‍റെ കേരള കോൺഗ്രസിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

ഐക്യ ജനാധിപത്യ മുന്നണിയ്‌ക്ക് വേണ്ടി കോട്ടയം ലോക്‌സഭ മണ്ഡലം വീണ്ടെടുക്കുകയെന്ന ദൗത്യമാണ് താന്‍ സന്തോഷപൂര്‍വ്വം ഏറ്റെടുത്തിരിക്കുന്നതെന്ന് സ്ഥാനാര്‍ഥിത്വം ഏറ്റെടുത്തതിന് പിന്നാലെ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞിരുന്നു. ഇടതു മുന്നണി സ്ഥാനാർഥിയായി കേരള കോൺഗ്രസിലെ (എം) സിറ്റിങ് എംപി തോമസ് ചാഴികാടനാണ് മത്സരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് പരസ്‌പരം ഏറ്റുമുട്ടുന്നത്.

ABOUT THE AUTHOR

...view details