തൃശൂർ: തൃശൂരിൽ പോത്തിന്‍റെ ആക്രമണത്തിൽ നാലു പേർക്ക് പരിക്ക്. പെരുമ്പിലാവ് കന്നുകാലി ചന്തയിൽ ആണ് സംഭവം. പോത്തിന്‍റെ വിൽപ്പനക്കും വാങ്ങാനുമായി എത്തിയവർക്കാണ് നേരെയാണ് ആക്രമം ഉണ്ടായത്. പത്തിരിപ്പാല സ്വദേശി നാസറിന്‍റെ പോത്താണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണത്തിൽ പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ നാട്ടുകാർ ചേർന്നാണ് പോത്തിനെ പിടുകൂടി കെട്ടിയത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കെട്ടിയ കയറുപിടിച്ച് വലിച്ചതോടെ പ്രകോപിതനായ പോത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു.
പെരുമ്പിലാവ് ചന്തയിൽ പോത്തിന്‍റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക് - BUFFALO ATTACK AT PERUMPILAVU - BUFFALO ATTACK AT PERUMPILAVU
നാലു പേർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Buffalo Attack at Thrissur Perumpilavu Cattle Market: Four Injured
Published : Apr 30, 2024, 11:02 PM IST