കേരളം

kerala

ETV Bharat / state

വന്യമൃഗ ശല്യം രൂക്ഷം; മൂന്നാർ ഡിവിഷന് കീഴിലെ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടാൻ വനംവകുപ്പ് - വനംവകുപ്പ്

നിലവിലുള്ള വാച്ചർമാരുടെ സേവനം മാർച്ച് 31 വരെയാണ് ഉണ്ടാകുക

forest department  temporary watchers in munnar  മൂന്നാറിലെ താൽക്കാലിക വാച്ചർമാർ  വനംവകുപ്പ്  ഇടുക്കി വന്യമൃഗ ശല്യം
forest department

By ETV Bharat Kerala Team

Published : Feb 12, 2024, 3:52 PM IST

മൂന്നാർ ഡിവിഷന് കീഴിലെ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടാൻ വനംവകുപ്പ്

ഇടുക്കി:വന്യമൃഗ ശല്യം അതിരൂക്ഷമായി നിലനിൽക്കുന്ന ഇടുക്കി മൂന്നാർ ഡിവിഷന് കീഴിലെ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടാൻ മൂന്നാർ ഡിഎഫ്ഒയുടെ ഉത്തരവ്. ആർ ആർടിയിലും. സെന്‍റർ നഴ്‌സറി, ഇൻസ്പെക്ഷൻ ബംഗ്ലാവ് എന്നിവിടങ്ങളിലേയും ഒഴിവാക്കി ബാക്കിയെല്ലാ താൽക്കാലിക വാച്ചർമാരെയും പിരിച്ചുവിടാനാണ് ഉത്തരവ് (forest department decided to fired temporary watchers in munnar).

കഴിഞ്ഞ ഒമ്പതാം തീയതിയാണ് മൂന്നാർ ഡിവിഷൻ കീഴിലുള്ള അടിമാലി, നേര്യമംഗലം, ദേവികുളം, മൂന്നാർ ഫോറസ്‌റ്റ്‌ റേഞ്ചുകൾക്ക് കീഴിൽ കാലങ്ങളായി ജോലി നോക്കി വരുന്ന താൽക്കാലിക വനം വകുപ്പ് വാച്ചർമാരെ മാർച്ച് 31ന് ശേഷം പിരിച്ചുവിട്ടുകൊണ്ടുള്ള മൂന്നാർ ഡിഎഫ്ഒയുടെ ഉത്തരവിറങ്ങിയത്.

ഡിഎഫ്ഒ പുറത്തിറക്കിയ ഉത്തരവ്

വന സംരക്ഷണം, മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണം, വനവിഭവ ശേഖരണം, വനവികസനം തുടങ്ങിയ ബഡ്‌ജറ്റ് ഹെഡുകൾക്ക് കീഴിൽ ജോലി നോക്കുന്ന താൽക്കാലിക വാച്ചർമാരുടെ ജോലിയാണ് നഷ്‌ടമാവുക. ഈ ബഡ്‌ജറ്റ് ഹെഡുകൾ വഴി വരുന്ന പണമാണ് താൽക്കാലിക വാച്ചർമാർക്ക് ശമ്പളമായി നൽകിയിരുന്നത്.

925 രൂപ ദിവസവേതനം പറയുന്നുണ്ട് എങ്കിലും പ്രതിമാസം ഇവർക്ക് ലഭിക്കുന്നത് 15000 രൂപ വരെ മാത്രമാണ് 30 ദിവസം പൂർണമായി ജോലി ചെയ്‌താലും പകുതി ശമ്പളം മാത്രമാണ് താൽക്കാലിക വാച്ചർമാർക്ക് ലഭിക്കുന്നത്. ഇതും മാസങ്ങളായി കുടിശിക നിലനിൽക്കുകയാണ്.

ഈയൊരു സാഹചര്യത്തിൽ കൂടിയാണ് താൽക്കാലിക വാച്ചർമാരുടെ പിരിച്ചുവിടലും ഉണ്ടായിരിക്കുന്നത്. മാത്രവുമല്ല മനുഷ്യ വന്യജീവി സംഘർഷം ഏറ്റവും രൂക്ഷമായി തുടരുന്ന ചിന്നക്കനാൽ ശാന്തൻപാറ ദേവികുളം തുടങ്ങിയ പ്രദേശങ്ങളിൽ വാച്ചർമാരുടെ സേവനം ലഭ്യമല്ലാതാകുന്നതോടെ വലിയ പ്രതിസന്ധി നേരിടേണ്ടി വരും. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന ആവശ്യമാണ് വാച്ചർമാരും ഒപ്പം വന്യജീവി ശല്യം രൂക്ഷമായ പ്രദേശത്തെ നാട്ടുകാരും മുന്നോട്ടുവെക്കുന്നത്.

ABOUT THE AUTHOR

...view details