കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് പുതിയ 50 മാവേലി സ്റ്റോറുകള്‍; മത്സ്യത്തൊഴിലാളികളുടെ റേഷന്‍ പ്രശ്‌നം പരിശോധിക്കുമെന്നും മന്ത്രി ജി ആർ അനിൽ - MINISTER GR ANIL ON RATION ISSUE - MINISTER GR ANIL ON RATION ISSUE

സപ്ലൈകോയുടെ അമ്പതാം വാർഷികം പ്രമാണിച്ചാണ് പുതിയ മാവേലി സ്റ്റോറുകള്‍. പഞ്ചസാര ലഭ്യത ഉറപ്പാക്കുമെന്നും മന്ത്രി.

MINISTER GR ANIL  മന്ത്രി ജി ആർ അനിൽ  MINISTER GR ANIL ABOUT SUPPLYCO  സപ്ലൈകോ
MINISTER GR ANIL (ETV Bharat)

By ETV Bharat Kerala Team

Published : Jul 6, 2024, 10:45 PM IST

മന്ത്രി ജി ആർ അനിൽ മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ (ETV Bharat)

കാസർകോട് : മത്സ്യത്തൊഴിലാളികൾക്ക് റേഷൻ ലഭിക്കാത്തത് പരിശോധിക്കുമെന്നും ഭക്ഷ്യവകുപ്പ് റേഷൻ അനുവദിച്ചിട്ടുണ്ടെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. മത്സ്യ വകുപ്പിൻ്റെ ഭാഗത്ത് വീഴ്‌ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. റേഷൻ കടകളിലും മാവേലി സ്റ്റോറുകളിലും പഞ്ചസാര ലഭ്യത ഉറപ്പാക്കും.

സപ്ലൈകോയുടെ അമ്പതാം വാർഷികം പ്രമാണിച്ച് സംസ്ഥാനത്ത് പുതിയ 50 മാവേലി സ്റ്റോറുകൾ ആരംഭിക്കും. റേഷൻ വ്യാപാരികളുടെ സമരം പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. തെറ്റായ പ്രചരണങ്ങൾ സപ്ലൈകോയുടെ വിൽപനയെ ബാധിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞമാസം മാത്രം 83.5 ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോ കടകളിൽ നിന്നും അവശ്യസാധനങ്ങൾ വാങ്ങിയത്.

കഴിഞ്ഞ എട്ടു വർഷമായി വില വർധിപ്പിക്കാതെ 13 ഇനം അവശ്യസാധനങ്ങൾ വിൽപ്പന നടത്തിയതിലൂടെ സപ്ലൈകോയ്ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ഇത് പരിഹരിക്കാൻ സർക്കാർ ഊർജിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നെല്ല് സംഭരിച്ച വകയിൽ 1090 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാൻ ഉണ്ടെന്നും രാജ്യത്ത് ഏറ്റവും കൂടുതൽ വില നൽകി നെല്ല് സംഭരിക്കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.

നെല്ല് സംഭരിച്ച വകയിൽ കഴിഞ്ഞ വർഷം വരെയുള്ള മുഴുവൻ തുകയും കൊടുത്തു തീർത്തു. അവശേഷിക്കുന്ന കുടിശ്ശിക വിതരണം ആരംഭിച്ചിട്ടുണ്ട്. വരുന്ന ഓണത്തിന് റേഷൻ കടകളിലൂടെ 10 കിലോ വീതം അരി നൽകുന്നതിനാണ് സർക്കാർ ആഗ്രഹിക്കുന്നത് എന്നാൽ കേന്ദ്രത്തിൻ്റെ അനുമതി ആവശ്യമാണ് കേരളത്തിൻ്റെ ആവശ്യങ്ങൾ അറിയിക്കുന്നതിന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയെ ഉടൻ സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read:കുടിശിക നല്‍കാത്തത്തില്‍ കരാറുകാരുടെ പ്രതിഷേധം; സംസ്ഥാനത്തെ റേഷൻ വിതരണം താളംതെറ്റുന്ന നിലയിൽ

ABOUT THE AUTHOR

...view details