കേരളം

kerala

ETV Bharat / state

ശബരിമലയിൽ മഴയും കോടമഞ്ഞും; പത്തനംതിട്ടയില്‍ നാളെ യെല്ലോ അലർട്ട് - FOG AND RAIN IN SABARIMALA

രാവിലെ തീർഥാടകരുടെ തിരക്കുണ്ടായില്ല. എന്നാൽ ഉച്ചകഴിഞ്ഞ് തിരക്ക് അനുഭവപ്പെട്ടു.

49280 devotees visited Sabarimala  pilgrims in Sabarimala  Heavy rain in Pathanamthitta  Oranange alert in Pathanamthitta
devotees in raincoat (ETV Bharat)

By ETV Bharat Kerala Team

Published : Dec 1, 2024, 7:43 PM IST

പത്തനംതിട്ട:പമ്പയിലും സന്നിധാനത്തും മഴ തുടരുകയാണ്. മഴയ്‌ക്കൊപ്പം ഉച്ചകഴിഞ്ഞ് കോടമഞ്ഞുമുണ്ടായിരുന്നു. രാവിലെ ആരംഭിച്ച മഴ ഉച്ചയോടെ ശമിച്ചെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും ശക്തിപ്പെട്ടു. രാവിലെ തീർഥാടകരുടെ തിരക്കുണ്ടായില്ല. എന്നാൽ ഉച്ചകഴിഞ്ഞ് തിരക്ക് അനുഭവപ്പെട്ടു.

ഞായറാഴ്‌ച വൈകിട്ട് അഞ്ചുവരെ 49280 പേർ ദർശനം നടത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൈകിട്ട് അഞ്ചിനുശേഷവും തീർഥാടകരുടെ ഒഴുക്ക് തുടരുകയാണ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പത്തനംതിട്ട ജില്ലയിൽ ഞായറാഴ്‌ച (ഡിസംബർ 1) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്‌ച(ഡിസംബർ 2) പത്തനംതിട്ട ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ വകവയ്ക്കാതെ ഭക്തര്‍ (ETV Bharat)

പ്രകൃതിക്ഷോഭമടക്കം ഏതു പ്രതികൂലസാഹചര്യങ്ങളെ നേരിടാനും അടിയന്തരസാഹചര്യങ്ങളിൽ തീർഥാടകർക്ക് സഹായമേകാനും ദേശീയദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്) പമ്പയിലും സന്നിധാനത്തും സദാ സജ്ജമാണ്. എൻ.ഡി.ആർ.എഫ്. ചെന്നൈ ആരക്കോണം നാലാം ബറ്റാലിയനിൽനിന്നുള്ള 79 പേരടങ്ങിയ സംഘമാണ് ശബരിമലയിലുള്ളത്. ടീം കമാൻഡർ ജയന്തോ കുമാർ മണ്ഡൽ, എസ്.ഐ. സഞ്ജു സിൻഹ, എ.എസ്.ഐ. എസ്. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പമ്പയിൽ 33 പേരും സന്നിധാനത്ത് 46 പേരുമാണ് കർമനിരതരായുള്ളത്.

ശബരിമലയിൽ മഴയും കോടമഞ്ഞും (ETV Bharat)

മരംവെട്ടുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങൾ, എട്ട് റബറൈസ്ഡ് ബോട്ടുകൾ, സാറ്റലൈറ്റ് ഫോണുകൾ, ക്യുക് ഡിപ്ലോയബിൾ ആന്‍റിന, സ്‌ട്രെച്ചറുകൾ അടക്കം സർവസജ്ജമായാണ് എൻ.ഡി.ആർ.എഫിന്‍റെ പ്രവർത്തനം. സന്നിധാനത്തും നടപ്പന്തലിലുമായി രണ്ടു സംഘങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. ഒരു ഓഫീസറുടെ നേതൃത്വത്തിൽ ആറു സേനാംഗങ്ങളാണ് ഒരു ഷിഫ്റ്റിൽ ജോലി ചെയ്യുന്നത്. ദിവസം മൂന്നു ഷിഫ്റ്റാണുള്ളത്. ആരോഗ്യപ്രശ്‌നങ്ങളാൽ കുഴഞ്ഞുവീഴുന്നവരെ സ്‌ട്രെച്ചറിൽ ആശുപത്രിയിലെത്തിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാണ് എൻ.ഡി.ആർ.എഫ്. സംഘം.

സന്നിധാനത്തെ എന്‍ഡിആര്‍എഫ് സംഘം (ETV Bharat)

സംസ്ഥാന സർക്കാരിന്‍റെ ആവശ്യപ്രകാരമാണ് എൻ.ഡി.ആർ.എഫ്. ശബരിമലയിൽ എത്തിയത്. കാലാവസ്ഥ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നൽകുന്ന നിർദേശങ്ങളനുസരിച്ചാണ് എൻ.ഡി.ആർ.എഫ്. പ്രവർത്തിക്കുക.
മണ്ഡലകാലം ആരംഭിച്ചശേഷം ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട 76 തീർഥാടകരെ അടിയന്തരമായി ആശുപത്രികളിലെത്തിക്കാൻ കഴിഞ്ഞതായും ഏതു പ്രതിസന്ധികളെയും നേരിടാൻ എൻ.ഡി.ആർ.എഫ്. സജ്ജമാണെന്നും ടീം കമാൻഡർ ജയന്തോ കുമാർ മണ്ഡൽ പറഞ്ഞു.

Also Read:ശബരിമല തീർഥാടനം: അനാവശ്യ തിരക്ക് ഒഴിവാക്കാൻ നിര്‍ദേശവുമായി ജില്ലാ പൊലീസ്

ABOUT THE AUTHOR

...view details