കൊല്ലം: അഞ്ചൽ ചന്തയിൽ വീണ്ടും തീപിടുത്തം. ഇന്നലെ രാത്രി 12 മണിയോടെയാണ് തീപിച്ചത്. പഞ്ചായത്ത് അധികൃതരുടെ അറിവോടെയാണ് കത്തിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിൽ വ്യക്തമായ അന്വേഷണം നടത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
അഞ്ചല്‍ ചന്തയിലെ തീപിടുത്തം ആസൂത്രിതമെന്ന് ആരോപണം; വ്യക്തമായ അന്വേഷണം നടത്തണമെന്ന് വ്യാപാരികൾ - Fire In Anchal Market - FIRE IN ANCHAL MARKET
അഞ്ചല്‍ ചന്തയില്‍ വീണ്ടും തീപിടിത്തം, പഞ്ചായത്ത് അധികൃതര്‍ക്കെതിരെ ആരോപണവുമായി വ്യാപാരികള്‍ രംഗത്ത്.
Published : Apr 5, 2024, 9:48 PM IST
ഒരു മാസത്തിന് മുമ്പ് തീപിടിച്ച സ്ഥലത്ത് അന്ന് കത്തിനശിച്ച അവശിഷ്‌ടങ്ങൾക്കാണ് വീണ്ടും തീപിടിച്ചത്. ഇത് വാരി മാറ്റാൻ പഞ്ചായത്ത് അധികൃതർ തയ്യാറാവാത്തതാണ് തീ പിടുത്തത്തിന് കാരണമായത്. ജില്ലാപഞ്ചായത്ത് ലക്ഷങ്ങൾ ചെലവാക്കി നിർമ്മിച്ച കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. ഈ കെട്ടിടത്തിൻ്റെ മുന്നിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽ നിന്നും ഹരിത കർമ്മസേന ശേഖരിക്കുന്ന പ്ലാസ്‌റ്റിക്ക് മാലിന്യങ്ങൾ സൂക്ഷിച്ചതിലാണ് ഒരു മാസം മുമ്പ് ഇതുപോലെ ഒരു രാത്രി തീപിടിച്ചത്. അതിൻ്റെ അവശിഷ്‌ടങ്ങൾ കെട്ടി കിടന്നതിലാണ് വീണ്ടും തീ പിടിച്ചത്. മനഃപൂർവ്വം ആരോ തീ ഇടുന്നതാണെന്ന് ചന്തയിലെ വ്യാപാരികൾ പറഞ്ഞു.