തൃശൂർ :ട്രെയിനിൽ നിന്ന് ടിടിഇ വിനോദിനെ തള്ളിയിട്ട് കൊലപെടുത്തിയ കേസിൽ പൊലീസ് എഫ് ഐ ആർ പുറത്ത്. കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു എന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്‌തതിനെ തുടർന്ന് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടതിലുള്ള വിരോധനമാണ് കൊലപാതക കാരണമെന്നും എഫ് ഐ ആറിൽ പറയുന്നു.
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. പ്രതിയായ ഒഡിഷ സ്വദേശി രജനീകാന്ത സ്ഥിരമായി മദ്യപിക്കുന്നയാളാണെന്നാണ് വിവരം. കുന്നംകുളത്തെ ബാർ ഹോട്ടലിൽ ജോലിചെയ്‌തിരുന്ന പ്രതി മദ്യപിച്ചെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജോലി സ്ഥലത്തു നിന്നു പിരിച്ചു വിട്ടിരുന്നു. ജോലി നഷ്‌ടമായതിനാൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ടി ടിഇയെ കൊലപ്പെടുത്തിയത്.